മലയാള സിനിമകളെ ഒഴിവാക്കി അന്യഭാഷ തെരഞ്ഞെടുക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്നാണ് സിനിമയിൽ ദുൽഖർ സൽമാൻ എന്ന നടൻ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ അഭിനയത്തിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞങ്കിലും ഇന്നും മലയാളികൾക്ക് മമ്മൂട്ടിയോടൊപ്പം ചേർത്തു വെയ്ക്കാൻ തന്നയാണ് ഇഷ്ടം. എന്നാൽ ഒരു നടൻ എന്ന നിലയിൽ ​ദുൽഖർ അതിരെ ഒരു പോരയ്യ്മയായി ആണ് കണുന്നത്. ഏറെ അഭിമാനമുണ്ടെങ്കിലും ആ വിശേഷണം താരം എപ്പോഴും ആഗ്രഹിക്കുന്നില്ലെന്ന് നടൻ ദുൽഖർ സൽമാൻ തന്നെ വ്യക്തമാക്കി.

തനിക്ക് പിന്നാലെ നടന്ന് വേട്ടയാടുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട് എന്നാൽ തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്യുമ്പോൾ അവർ അവിടെയും വന്നു ശല്യം ചെയ്യാറുണ്ടെന്നും ദുൽഖർ പറയുന്നു. കുടുംബത്തിന്റെ പേരും പെരുമയും ഉപയോഗിച്ച് എല്ലാകാലത്തും പിടിച്ചു നിൽക്കാൻ കഴിയില്ലെന്നും മമ്മൂട്ടിയുടെ മകൻ എന്ന വിശേഷണം മറ്റു ഭാഷകളിൽ ഇല്ലാത്തതിനാലാണ് മലയാളം ഒഴിവാക്കി അത്തരം സിനിമകൾ കൂടുതൽ ചെയ്യുന്നതെന്നും താരം പറഞ്ഞു.

മമ്മൂട്ടിയുടെ മകൻ ആയിരിക്കുമ്പോഴും ദുൽഖർ സൽമാൻ ആയി എന്നെ അംഗീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം.‌ മമ്മൂട്ടിയുടെ മകൻ എന്ന ആ ഒരു ടാഗ് ഞാൻ മാറ്റാൻ ശ്രമിച്ചാലും അതിന് എന്നെ അനുവദിക്കാത്ത ചില ആളുകളുണ്ട്. തമിഴിലോ തെലുങ്കിലോ നന്നായി അഭിനയിക്കുകയും അവിടുത്തെ പ്രേക്ഷകർ തന്നെ ഇഷ്ടപ്പെടുകയും ചെയ്യുമ്പോൾ നേരത്തെ പറഞ്ഞ ആളുകൾ അവിടെ വന്ന് എന്നെ ആക്രമിക്കും.

സ്വന്തം നാട്ടുകാരനാണെന്നുള്ള പരിഗണന പോലും അക്കൂട്ടർ തരില്ല. കൂടുതലും മറ്റ് ഭാഷകളിൽ വർക്ക് ചെയ്യാൻ ആഗ്രഹിക്കുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെയാണ് എന്നും ദുൽഖർ വ്യക്തമാക്കി. മമ്മൂട്ടിയുടെ മകൻ എന്ന ഈ ടാഗ് അവിടെ വളരെ കുറവാണ്. മറ്റു ഭാഷകളിൽ അഭിനയിക്കുമ്പോൾ താൻ ദുൽഖർ ആയി തന്നെയാണ് അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *