വന്യജീവി ആക്രമണത്തെ തുടര്‍ന്ന് നടത്തിയ വിവാദ പ്രസ്താവന നിഷേധിച്ച് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ കെ.പി.മധു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകരക്ഷീയമായാണു പോലീസ് കേസെടുക്കുന്നതെന്നും ളോഹയിട്ട ചിലരാണ് പുല്‍പ്പളളിയില്‍ സംഘര്‍ഷത്തന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവാന. എന്നാല്‍ ഇതു വിവാദമായതോടെ താന്‍ ഇങ്ങനെ…
Tag: Malayalam News
രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
തലസ്ഥാനത്ത് രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പോലീസ്. രാത്രി 12 മണിക്ക് ശേഷം രണ്ടുപേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്.അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം. മുട്ടത്തറ ഈഞ്ചക്കൽ റോഡിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.…
നടൻ സുദേവ് നായർ വിവാഹിതനായി.
മോഡലും നടനുമായി സുദേവ് നായർ വിവാഹിതനായി. പ്രശസ്ത മോഡലായ അമർദീപ് കൗറാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഹിന്ദി ചിത്രം ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം അനാർക്കലി,കായംകുളം കൊച്ചുണ്ണി, മാമാങ്കം, ഭീഷ്മപർവ്വം തുടങ്ങി നിരവധി…
കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിക്കണം: ചെറിയാൻ ഫിലിപ്പ്
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പലപ്പോഴായി കോൺഗ്രസിൽ നിന്നും വിട്ടു പോയ നേതാക്കളെയും പ്രവർത്തകരെയും തിരിച്ചു കൊണ്ടുവരാൻ കെ.പി.സി.സി മുൻകൈ എടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ എന്നോട് നേതൃത്വം കാട്ടിയ മഹാമനസ്ക്കത എല്ലാവരോടും പുലർത്തണം. കോൺഗ്രസിൽ നിന്നും ചില നേതാക്കൾ വൈരാഗ്യ…
സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു
സാന്ത്വനം സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു. 47 വയസ്സ് മാത്രമായിരുന്നു പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയാണ് ആദിത്യന്‍. സീരിയല്‍ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി തിരുവനന്തപുരം പേയാട് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ആകാശദൂത്,വാനമ്പാടി തുടങ്ങിയ ഹിറ്റ് സീരിയലുകളുടെ…
‘ബസ്’ യാത്രയുമായി രാഹുലും പ്രിയങ്കയും
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹൈദരാബാദില്‍ നിന്നും ഹെലികോപ്റ്ററില്‍ മുലുഗു എത്തിയതിനു ശേഷം ബസ് യാത്ര ആരംഭിച്ചിരിക്കുകയാണ്. തുടര്‍ന്ന് പ്രസിദ്ധമായ രാമപ്പക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. അതിനുശേഷം റാലി അഭിസംബോധന ചെയ്യുകയും അവിടെയുള്ള…
ആശ്രയ അനാഥരില്ലാത്ത ഭാരതം ജില്ലാ കണ്‍വെന്‍ഷന്‍
മലപ്പുറം : ആശ്രയ അനാഥരില്ലാത്ത ഭാരതം ജില്ലാ കണ്‍വെന്‍ഷന്‍ ഫാദര്‍ വിക്ടറിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അസൈനാര്‍ ഊരകം ഉത്ഘാടനം ചെയ്തു ആശ്രയക്ക് ജില്ലയില്‍ സേവന കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചു. ലഹരിക്കെതിരെയുള്ള ‘ അമ്മ അറിയാന്‍ ‘ എന്ന നാടകം…
കേരളത്തിൽ 5 ‘മിനി മാളു’കളുമായി ലുലു ഗ്രൂപ്പ്
കേരളത്തില്‍ ഇനി അഞ്ച് ‘മിനി മാളുകള്‍ക്കു’ കൂടി തുടക്കമിടാന്‍ പോകുന്നു. ലുലു ഇന്ത്യ ഷോപ്പിംഗ് മാള്‍ വിഭാഗം ഡയറക്റ്റര്‍ ഷിബു ഫിലിപ്സാണ് ഇകാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട്, പാലക്കാട്, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ലുലുവിന്റെ ‘മിനി മാളുകള്‍ എത്തുക.പേര് സൂചിപ്പിക്കും പോലെ…
നിധിൻ സാറെ സ്കൂളിലേക്കൊന്നു വരണം’; ഓടിയെത്തി സംസാരിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് പെൺകുട്ടി
കൗമാരപ്രായം കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ ഒരു സമയമാണ്,പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. കൗമാരക്കാലത്തെ പ്രണയവും മറ്റു കൂട്ടുകെട്ടുകളും ചിലപ്പോഴൊക്കെ ചതികളിലും മാനസിക സമ്മർദ്ദങ്ങളിലും അകപ്പെടുത്താറുണ്ട്. ഇതിനെതിരായി കേരള പോലീസ് വിദ്യാർത്ഥികൾക്കിടയിൽ അവബോധ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. ഇപ്പോൾ തൃശ്ശൂരിൽ ഒരു അവബോധ ക്ലാസ്സ് സംഘടിപ്പിച്ചതിന്…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് കെ കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ ചെറിയ വര്‍ദ്ധനവ് വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോള്‍ അവരാണ് വില നിശ്ചയിക്കുന്നത്. വില വര്‍ദ്ധനവ് തീരുമാനിക്കുന്നത് റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമാണ്…
