ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്നും സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പി യും നടത്തിയിട്ടുള്ള വാഗ്ദാനങ്ങള്‍ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല…
Tag: India
സുരക്ഷാസേന ജമ്മുകാശ്മീരില്‍ നിന്നും രണ്ട് ഭീകരരെ വധിച്ചു
ജമ്മു കാശ്മീരില്‍ നിന്നും സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ ജില്ലയിലെ അംഷിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും ആയുധങ്ങളും മറ്റും സേന പിടികൂടിയിട്ടുണ്ട്.പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തില്‍ സൈന്യത്തെയും ജമ്മുകാശ്മീര്‍ പോലീസിനെയും നേതൃത്വത്തില്‍…
മോദി പുടിനുമായി ആശയവിനിമയം നടത്തി
യുക്രൈൻ സങ്കർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ ആശയവിനിമയം നടത്തി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ മോദി ആശങ്കയറിയിച്ചു.
അമേഠിയിലെ പ്രചാരണംറദ്ദാക്കി രാഹുല്‍ ഗാന്ധി
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കി. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍…
ശ്രീലങ്കയ്‌ക്കെതിരായ ടി-20 പരമ്പര നാളെ തുടങ്ങും
ശ്രീലങ്കയ്‌ക്കെതിരായ ടി -20 പരമ്പര നാളെ തുടങ്ങും. ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍, കെ എല്‍ രാഹുല്‍, എന്നിവര്‍ക്ക് ഒപ്പം വിശ്രമം അനുവദിച്ച പന്ത്, കോഹ് ലി എന്നിവരും കളിക്കില്ല. സൂര്യകുമാര്‍ യാദവിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍…
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു
മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇഡി അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര ന്യൂനപക്ഷ മന്ത്രിയും എന്‍ സി പി നേതാവുമാണ് നവാബ് മാലിക്.1993 ലെ സ്‌ഫോടന പരമ്പര കേസിലെ പ്രതിയുമായുള്ള ഭൂമി ഇടപാടിനെ തുടര്‍ന്നാണ് ഇഡി അദ്ദേഹത്തെ ചോദ്യം ചെയ്തത്. മണിക്കൂറുകളോളം ചോദ്യം…
കോഹ്‌ലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ കുറിപ്പെഴുതി യുവരാജ്
മുന്‍ ഇന്ത്യന്‍ നായകന്‍ വീരാട് കോഹ്‌ലിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ട്വിറ്ററില്‍ കുറിപ്പെഴുതി മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ യുവരാജ് സിംഗ്. മുന്‍പത്തെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തതിനാല്‍ ഏറെ വിമര്‍ശനങ്ങളോടെയാണ് കോഹ്‌ലി ക്രിക്കറ്റിലൂടെ കടന്നു പോകുന്നത്. ഇന്ത്യന്‍ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ്…
യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം
യുക്രൈന്‍- റഷ്യ സംഘര്‍ഷ അവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം. ഇന്ത്യക്കാരുടെ മടക്കത്തിനായുള്ള കൂടുതല്‍ വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യയ്ക്കും യുക്രൈനും ഇടയില്‍ വിമാനസര്‍വീസുകള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും വ്യോമയാന മന്ത്രാലയം നീക്കി യിട്ടുണ്ട്. ഓരോ…
രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അദിതി സിംഗ്
രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും റായ്ബറേലി എംഎല്‍എയുമായ അദിതി സിംഗ്. റായ്ബറേലിയിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിന്റെ ഒരു അംശം പോലും നെഹ്‌റു കുടുംബം തിരികെ നല്‍കിയിട്ടില്ലെന്നും അദിതി സിംഗ് പറഞ്ഞു. രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് വിട്ട് കേരളത്തിലേക്ക്…
കേരളത്തെയും യു പി യേയും യോഗി താരതമ്യം ചെയ്തുവെന്നത് വിശ്വസിക്കാന്‍ കഴിയുമോ
യു പി യേയും കേരളത്തെയും താരതമ്യം ചെയ്ത യോഗി ആദിത്യനാഥ്തിനെതിരെ കടുത്ത മറുപടിയുമായി അഖിലേഷ് യാദവ്. യു പി യേയും കേരളത്തെയും യോഗി ആദിത്യനാഥ് താരതമ്യം ചെയ്തു എന്നത് വിശ്വസിക്കാന്‍ കഴിയുമോ എന്നാണ് അഖിലേഷ് യാദവിന്റെ മറുപടി.നീതി ആയോഗ് പട്ടികയില്‍ കേരളം…
