സണ്ണി ലിയോണിന്റെ ആദ്യ നായകൻ നിഷാന്ത് സാഗറോ? നായകനായപ്പോള്‍ അവരുടെ സിനിമ കണ്ടിട്ടില്ലായിരുന്നെന്ന് താരം

അടുത്ത കാലത്ത് കേരളത്തില്‍ ചര്‍ച്ചയായ സിനിമയാണ് ആര്‍ഡിഎക്‌സ്. ഇത്തവണ ഓണം റിലീസായി എത്തിയ ചിത്രങ്ങളില്‍ നേട്ടം കൊയ്തതും ആര്‍ഡിഎക്‌സാണ്. ഷെയ്ന്‍ നിഗവും നീരജ് മാധവും ആന്റണി വര്‍ഗീസും നായകന്‍മാരായെത്തി ആര്‍ഡിഎക്‌സില്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ മറ്റ് താരങ്ങളും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തില്‍ നായകന്‍മാര്‍ക്കൊപ്പം കരുത്തുറ്റ ഒരു കഥാപാത്രമായി നിഷാന്ത് സാഗറെത്തി. നിഷാന്ത് സാഗര്‍ ആര്‍ഡിഎക്‌സില്‍ വില്ലനായിരുന്നു. ചിത്രത്തില്‍ നിഷാന്ത് സാഗറിന്റെ വില്ലന്‍ കഥാപാത്രം ശ്രദ്ധയാകര്‍ഷിച്ചു. ഇപ്പോഴിതാ നിഷാന്ത് സാഗറിന്റെ ഒരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

സണ്ണി ലിയോണിന് നിഷാന്ത് സാഗറായിരുന്നു ആദ്യമായി നായകനായത്. പൈറ്റേറ്റ്‌സ് ബ്ലഡ് എന്ന ഒരു ചിത്രത്തിലായിരുന്നു നിഷാന്ത് സാഗര്‍ നായകനായി വേഷമിട്ടത്. പൈറ്റേറ്റ്‌സ് ബ്ലഡ് റിലീസ് ചെയ്തിട്ടില്ല. കാരണം വ്യക്തമല്ല. മാര്‍ക്ക് റാറ്റലിങ് എന്ന അമേരിക്കക്കാരനാണ് സംവിധാനം ചെയ്തത്. സണ്ണി ലിയോണ്‍ ഒരു പോണ്‍ താരമാണ് എന്ന് പൈറ്റേറ്റ്‌സ് ബ്ലഡില്‍ നായകനായപ്പോള്‍ തനിക്ക് അറിയില്ലായിരുന്നുവെന്നും അവരുടെ ഒരു സിനിമയും കണ്ടിട്ടില്ലായിരുന്നുവെന്നും നിഷാന്ത് സാഗര്‍ വ്യക്തമാക്കിയിരിക്കുകയാണ് പിന്നീട് ഒരു കൂട്ടുകാരനാണ് സണ്ണിയുടെ സിനിമ കാണിക്കുന്നത് എന്നും വ്യക്തമാക്കിയ നിഷാന്ത് സാഗര്‍ അവര്‍ കരിയര്‍ രസകരമായി വളര്‍ത്തിയതിനെ പ്രശംസിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ജോക്കര്‍ എന്ന മലയാള സിനിമയിലൂടെയാണ് നടന്‍ എന്ന നിലയില്‍ നിഷാന്ത് ആദ്യം ശ്രദ്ധ നേടുന്നത്. സുധീര്‍ മിശ്ര എന്ന ഒരു കഥാപാത്രത്തെയാണ് നിഷാന്ത് സാഗര്‍ അവതരിപ്പിച്ചത്. പിന്നീട് ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ താരത്തെ തേടിയെത്തുകയും ചെയ്തു. നിഷാന്ത് സാഗര്‍ ഇപ്പോള്‍ ആര്‍ഡിഎക്‌സ് സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയം വീണ്ടും നേടിയിരിക്കുകയാണ്.
നിഷാന്ത് സാഗര്‍ അവതരിപ്പിച്ചിരിക്കുന്നത് ഡേവിസെന്ന കഥാപാത്രമാണ്.സംവിധാനം നഹാസ് ഹിദായത്ത്. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രാഹണം. സാം സി എസാണ് സംഗീതം.

ബ്ലു ഫിലിം അഭിനേത്രിയും, മോഡലുമായ സണ്ണി ലിയോണി ഇപ്പോള്‍ ഇന്ത്യന്‍ സിനിമ രംഗത്തും നിറ സാന്നിധ്യമാണ്. മുന്‍കാലങ്ങളില്‍ ചില പ്രായപൂര്‍ത്തി ആയവര്‍ക്ക് വേണ്ടി മാത്രമുള്ള ‘A’ സര്‍ട്ടിഫിക്കറ്റുള്ള നീലചിത്രങ്ങളില്‍ നായികയായി അഭിനയിച്ച സണ്ണി ലിയോണി അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ്. കേരന്‍ മല്‍ഹോത്ര എന്ന പേരിലും ഇവര്‍ ചില വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പെന്ത്ഹൗസ് മാഗസിന് 2003-ല്‍ സണ്ണി ലിയോണിയെ പെന്തോന്‍ പെറ്റ്‌സ് ഓഫ് ഇയറായി തിരഞ്ഞെടുത്തിരുന്നു. മികച്ച പോണ്‍ സ്റ്റാറിനുള്ള പല പുരസ്‌ക്കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്. 2010 ല്‍ 12 പ്രധാന പ്രായപൂര്‍ത്തി ആയവര്‍ക്ക് വേണ്ടിയുള്ള നീലച്ചിത്ര അഭിനേതാക്കളില്‍ നിന്ന് തിരഞ്ഞെടുത്ത സണ്ണി ലിയോണി വിവിഡ് എന്റര്‍ടൈമിന്റെ അഭിനേത്രിയായി കരാര്‍ വ്യവസ്ഥയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സണ്ണി ലിയോണി സ്വതന്ത്രയായി അനേകം പരിപാടികളിലും, വേദികളിലും, സിനിമകളിലും, ടെലിവിഷന്‍ പരിപാടികളിലും നിറസാനിധ്യം അറിയിച്ചിട്ടുണ്ട്. 2005ല്‍ തന്റെ പ്രവര്‍ത്തനത്തിലൂടെ അഭിനയ രംഗത്ത് മുഖ്യധാരയിലെത്തി. അതിലൂടെ MTV ഇന്ത്യയുടെ റെഡ് കാര്‍പ്പെറ്റ് റിപ്പോര്‍ട്ടിലും ഇവര്‍ ഇടം നേടി. 2011 ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍കൂടി ഇന്ത്യന്‍ റിയാലിറ്റി ഷോയിലും തുടര്‍ന്ന് ഇന്ത്യന്‍ സിനിമ രംഗത്തും എത്തി. സ്പ്ലിറ്റ് വില്ല എന്ന റിയാറ്റിഷോയുടെ അവതാരകയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *