ബണ്‍ മസ്‌ക്കയും ഇറാനി ചായയുമായി വിദ്യാര്‍ത്ഥിനികള്‍

കാഞ്ഞങ്ങാട് സൗത്ത് വി എച്ച് എസ് സ്‌കൂളിലെ വി എച്ച് എസ് ഇ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ സംരംഭകത്വ ശാക്തീകരണ പരിപാടിയായ ശക്തി മൂന്നാം ഘട്ടത്തിന്റെ ഉത്ഘാടനം നടന്നു.

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായ ബണ്‍ മസ്‌ക്കയും ഇറാനി ചായയും സ്‌കൂളില്‍ തയ്യാറാക്കി വിതരണം ചെയ്തു. വനിത സംരഭകയും ഹോം ബേക്കറുമായ അശ്വതി ലിജിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പരീശീലനം നല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനികളെ വിവിധ ഗ്രൂപ്പുകളാക്കിയിരുന്നു. ശക്തി റ്റീം അംഗങ്ങളായ ദേവനന്ദ വി വി , മൈഥിലി ആര്‍, മുബഷീറ, റിസ്വാന, ദേവനന്ദ കെ എസ് , ഫാത്തിമ സി എച്ച്, ശ്യാമ മഹേഷ് യു സി , ശിവപ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബണ്‍ മസ്‌ക്കയും ഇറാനി ചായയും തയ്യാറാക്കിയത്.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എസ് അരുണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമത്ത് ഷിഫ റഹ്മത്ത് ഉദ്ഘാടനം ചെയ്തു. കരിയര്‍ മാസ്റ്റര്‍ പി സമീര്‍ സിദ്ദീഖി , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു, അശ്വതി, ശ്വാമിത പി പി, സുബിതാശ്വതി, ആരതി പി, സിന്ധു പി രാമന്‍ , സി എം പ്രജീഷ്, അര്‍ച്ചന കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.