ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം. ആധുനിക കേരളത്തിന് അടിത്തറ പാകിയ വ്യക്തിയായരുന്നു ശ്രീനാരായണഗുരു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതിയതയ്ക്കും മേല്‍ക്കോയ്മയ്ക്കും എതിരെയുള്ള ഉറച്ച ശബ്ദമായിരുന്നു അദ്ദേഹം എന്നും മുഖ്യമന്ത്രി പരാമര്‍ശിച്ചു.
സമൂഹത്തില്‍ ജാതീയതയെ നിര്‍വീര്യമാക്കാനായി പരമ്പരാഗത കുലത്തൊഴിലുകള്‍ വിട്ട് പുതിയ തൊഴില്‍ മേഖലയ്ക്ക് ഇറങ്ങാനായിരുന്നു കീഴാള ജനതയോട് ശ്രീനാരായണഗുരുവിന്റെ ആഹ്വാനം.
വ്യവസായങ്ങളെ ഉയര്‍ത്തി സ്വാശ്രയത്തിലേക്ക് നീങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. സവര്‍ണര്‍ പൗരോഹിത്യത്തോടുള്ള ശ്രീനാരായണഗുരുവിന്റെ തുറന്നു വെല്ലുവിളിയും താക്കീതും ആയിരുന്നു. കേരളത്തെ സാമൂഹിക വ്യവസ്ഥിതിയുടെ ജാതീയമായ അടിത്തറയെ ഇളക്കി മാറ്റാന്‍ പോകുന്നതായിരുന്നു ഗുരുവിന്റെ വാക്കു പ്രവര്‍ത്തിയും.
നവകേരളത്തിലേക്കുള്ള നമ്മുടെ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ശ്രീനാരായണഗുരുവിന്റെ വാക്കുകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.
