മലപ്പുറം : ജൂനിയര്‍ റെഡ്ക്രോസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജെ ആര് സി കേഡറ്റുകള്‍ മുഖേന നടത്തിയ സാമ്പത്തിക സഹകരണത്തോടെ നിര്‍മ്മിച്ച സ്നേഹ വീടിന്റെ താക്കോല്‍ദാനം പൂപ്പലം ഒ യു പി സ്കതൂളില്‍ നടന്നു. ഐ ആര് സി എസ് ജില്ലാ ചെയര്മാന് ജി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മലപ്പുറം അസി. കലക്ടര്‍ വി എം ആര്യ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് ജില്ലാ സെക്രട്ടറി പി വാസു, അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പര്‍ ജൂലി, പ്രധാനാധ്യാപകന് കെ കെ മുഹമ്മദ് അന്‍വര്‍, സ്കൂള്‍ മാനേജര്‍ കെ ടി ഉമ്മര്‍, ജെ ആര് സി മുന്‍ ജില്ലാ പ്രസിഡന്റ് ഷാജഹാന്, ജെ ആര് സി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷഫ്ന ടീച്ചര്‍, ജെ ആര് സി ജില്ലാ പ്രസിഡന്റ് ഹസ്സന് മാസ്റ്റര്‍ സംസാരിച്ചു.

 
                                            