സംസാരിച്ചു പണമയയ്ക്കാം; പുതിയ ഫീച്ചർ ഉടൻ

ഉപഭോക്താക്കളെ ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയിലേക്ക്‌ ആകര്‍ഷിക്കുന്ന പുതിയ മാറ്റവുമായി എത്തിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ.സംഭാഷണങ്ങളിലൂടെ യുപിഐ പേയ്മെന്റെ നടത്താനുള്ള സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. എഐ സഹായത്തോടെയായിരിക്കും ഇത് പ്രവര്‍ത്തിക്കുക.

ഹലോ യുപിഐ എന്നായിരിക്കും പുതിയ ഫീച്ചര്‍ അറിയപ്പെടുക. ഇതോടെ പ്രതിമാസം 100 ബില്യണ്‍ ഇടപാടുകള്‍ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നാണ് അവർ പറയുന്നത്. നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ആയിരിക്കും ഹലോ യുപിഐയുടെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. ഉടൻ തന്നെ മറ്റ് ഭാഷകളിലേക്കും ഈ സേവനം ലഭ്യമാക്കും. ആപ്പുകള്‍, ടെലികോം കോളുകള്‍, ഐഒടി ഉപകരണങ്ങള്‍ എന്നിവ വഴി വോയ്‌സ് നല്‍കി യുപിഐ പേയ്‌മെന്റുകള്‍ നടത്താൻ ഉപയോക്താക്കളെ സഹായിക്കുന്നതായിരിക്കും പുതിയ ഫീച്ചര്‍.

ബില്‍പേ കണക്‌ട്, ഭാരത് ബില്‍പേ എന്നിങ്ങനെ രണ്ട് പേരുകളിലായാണ് സേവനം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേകം നമ്പറും അവതരിപ്പിച്ചിട്ടുണ്ട് ഈ നമ്പറിൽ ഹായ് അയച്ചുകൊണ്ട് ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ബില്ലുകള്‍ വാങ്ങാനും അടയ്ക്കാനും കഴിയും.എന്നാല്‍ സ്മാര്‍ട്ട് ഫോണോ മൊബൈല്‍ ഡാറ്റാ ഇല്ലാത്തവര്‍ക്കായി ആയി ഇതാ മറ്റൊരു സേവനം അവതരിപ്പിച്ചിരിക്കുകയാണ് . ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നമ്ബറില്‍ മിസ് കോള്‍ നല്‍കിയാല്‍ ബില്ലുകള്‍ അടയ്‌ക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. ഇത്തരക്കാര്‍ക്ക് സ്ഥിരീകരണത്തിനും പേയ്‌മെന്റ് അംഗീകാരത്തിനുമായി തിരിച്ച്‌ ഒരു കോള്‍ വരുന്നതാണ്. ഈ കോള്‍ വഴി ഉപഭോക്താക്കള്‍ക്ക് സംസാരിച്ച്‌ പണം അടയ്ക്കാൻ സാധിക്കും. ബില്‍പേ കണക്ടും ഇത്തരത്തില്‍ വോയ്‌സ് അസിസ്റ്റഡ് ബില്‍ പേയ്‌മെന്റ് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *