മലപ്പുറം ::സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സ്‌കഫോള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റെസിഡന്‍ഷ്യല്‍ ക്രിയേറ്റീവ് ക്യാമ്പ് മലപ്പുറം പി എം ആര്‍ ഗ്രാന്റ് ഡെയ്‌സ് റെസിഡന്‍സിയില്‍ ആരംഭിച്ചു. ജനുവരി 18, 19 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം മലപ്പുറം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.അബ്ദുല്‍ ഹക്കീം നിര്‍വഹിച്ചു.
മലപ്പുറം ജില്ലാ പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ടി.അബ്ദു സലീം അധ്യക്ഷനായി. സ്‌കഫോള്‍ഡ് ചുമതലയുള്ള ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഡി മഹേഷ് പദ്ധതി വിശദീകരണം നടത്തി. ബിപിസി പി .കൃഷ്ണന്‍, കെ ഒ.നൗഫല്‍ നിധീഷ് എ ,കെ , ഷമീം അലി , ശ്രീജാറാവു, ജസീറ എം വി , സൗമ്യ ജോണി, വനജ പി എന്നിവര്‍ സംസാരിച്ചു.’ജീവിത നൈപുണികള്‍ വികസിപ്പിക്കുന്നതിനും അക്കാദമികമായി മുന്നേറുന്നതിനുള്ള പഠനതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള സെഷനുകളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡോ:മുഹമ്മദ് ഷിബിലി , ശാരിക എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

 
                                            