ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഇന്ത്യയില്‍ കളിക്കുന്നു. 2023-24 എഎഫ്‌സി ചാമ്ബ്യൻസ് ലീഗില്‍ അല്‍ ഹിലാല്‍ മുംബൈ സിറ്റി എഫ്‌സിയോട് ഏറ്റുമുട്ടുന്നതോടെയാണ് ഇന്ത്യയില്‍ നെയ്മര്‍ കളിക്കുക. പൂണെയിലാണ് മത്സരം. അല്‍ ഹിലാല്‍ കളിക്കുന്ന പൂണെ ബലേവാഡിയിലെ ശ്രീ ശിവ് ചത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ 11,600 പേര്‍ക്കാണ് കളി കാണാനാകുക.
ഇന്ന് ക്വലാലംപൂരില്‍ വെച്ച് നടന്ന നറുക്കെടുപ്പില്‍ അല്‍ ഹിലാല്‍(സൗദി അറേബ്യ), എഫ്സി നസ്സാജി മസന്ദ്രൻ( ഇറാൻ), നവ്ബഹോര്‍ (ഉസ്‌ബെക്കിസ്ഥാൻ) എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് മുംബൈ സിറ്റി തിരഞ്ഞെടുക്കപ്പെട്ടത്. സെപ്തംബര്‍ 18 മുതലാണ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അല്‍ഹിലാലും മുംബൈയും രണ്ട് മത്സരങ്ങളാണ് കളിക്കുക. ഹോം -എവേ ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍ നടക്കുക.
