2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായ്.ഉത്തര്‍പ്രദേശ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. പ്രിയങ്ക യുപിയില്‍ എവിടെ മത്സരിക്കാന്‍ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നും അജയ് റായ് പറഞ്ഞു.
വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുമോയെന്ന ചോദ്യത്തിലാണ് അജയ് റായുടെ പ്രതികരണം വന്നത്. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെടുകയായിരുന്നു. വയനാട്ടിലെ എംപിയാണ് നിലവില്‍ രാഹുല്‍ ഗാന്ധി. വയനാട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുമോയെന്ന് വ്യക്തമല്ല.കഴിഞ്ഞ തവണ രാഹുല്‍ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിച്ചിരുന്നു. അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് രാഹുല്‍ പരാജയപ്പെടുകയായിരുന്നു. വയനാട്ടിലെ എംപിയാണ് നിലവില്‍ രാഹുല്‍ഗാന്ധി. അതേസമയം, വയനാട് മണ്ഡലത്തില്‍ രാഹുല്‍ മത്സരിക്കുമോയെന്ന് അജയ് രായ് വ്യക്തമാക്കിയില്ല. വിഷയം വാര്‍ത്തയായതോടെ അജയ് റായ് യുടെ പരാമര്‍ശത്തോട് പ്രതികരണവുമായി എഐസിസി രംഗത്തെത്തി.
രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് എഐസിസി അറിയിച്ചു. യുപി അധ്യക്ഷന്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നും എഐസിസി പറയുന്നു.
