17 കാരിയോട് മോശമായി പെരുമാറിയെന്നാണ് മുഖ്യമന്ത്രിക്കെതിരെയുളള കേസ്. സദാശിവനഗർ പോലീസാണ് കേസെടുതത്ത്. ഫെബ്രുവരി 2 നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പം സഹായം ചോദിച്ചെത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ തന്നെയാണ് പരാതി നൽകിയത്. പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്.
കൂട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയതിനെ കുറിച്ച് ചോദിച്ചപ്പോൾ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ കൊണ്ടുപോയതാണെന്നാണ് യെഡിയൂരപ്പ പറഞ്ഞതെന്ന് പരാതിയിൽ പറയുന്നു. യെഡിയൂരപ്പ പിന്നീട് മാപ്പ് പറയുകയും ഇക്കാര്യം ആരോടും പറയരുതെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും പരാതിയിൽ ഉണ്ട്.
പോക്‌സോ നിയമത്തിലെ സെക്ഷൻ 8 ലൈംഗിക അതിക്രമം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി സെക്ഷൻ 354 എ ലൈംഗിക പീഡനം എന്നിവ പ്രകാരമാണ് യെഡിയൂരപ്പയ്ക്കെതിരെ കേസെടുത്തത്. അതേസമയം കേസിനെ കുറിച്ച് കൂടുതൽ വിശദമാക്കാൻ ആകില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു. ‘പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. സത്യം അറിയുന്നതുവരെ നമുക്ക് ഒന്നും വെളിപ്പെടുത്താൻ കഴിയില്ല. ഇത് വളരെ സെൻസിറ്റീവായ വിഷയമാണ്, കാരണം ഇതിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കമെന്നും പരമേശ്വര പറഞ്ഞു.

 
                                            