ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച മുസ്ലിംലീഗ് നേതാവ് കെ എം ഷാജി

കുഞ്ഞനന്തൻ വിഷബാധയേറ്റാണ മരിച്ചത്. കേസിലെ അന്വേഷണ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു ഇയാൾ കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ എം ഷാജി വെളിപ്പെടുത്തി. കഴിഞ്ഞദിവസം നടന്ന മലപ്പുറം കൊണ്ടോട്ടി മുസ്ലിം ലീഗ് മുൻസിപ്പൽ സമ്മേളന വേദിയിൽ വച്ചായിരുന്നു കെഎം ഷാജി വിവാദ പ്രസംഗം നടത്തിയത്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതങ്ങളിലും കൊന്നവർ പിന്നീട് കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യങ്ങൾ പുറത്താകുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ ഇതുപോലെ കൊലപ്പെടുത്തും.

അതേസമയം കഴിഞ്ഞദിവസം ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി കുറ്റക്കാരൻ എന്ന് വിധിച്ച സിപിഎം നേതാക്കൾ ജ്യോതിബാബു കെ കെ കൃഷ്ണനും കോഴിക്കോട് വിചാരണ കോടതിയിൽ കീഴടങ്ങിയിരുന്നു. ചികിത്സയിലായിരുന്ന ജ്യോതി ബാബുവിനെ ആംബുലൻസിലാണ് എത്തിച്ചത്. കേസിൽ പ്രതികൾക്കുള്ള ശിക്ഷാവിധിയിൽ ഈ മാസം 26ന് ഹൈക്കോടതി വാദം കേൾക്കും. കൊലപാതകത്തിന്‌ വിചാരണ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച കൊലയാളി സംഘത്തിലെ ഏഴു പേറടക്കം 11 പ്രതികളുടെ അപ്പിൽ തള്ളിയാണ് ഹൈക്കോടതിയുടെ വിധി പുറപ്പെടുവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *