ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട സ്വര്‍ണ്ണ മെഡല്‍ നേടി മഞ്ജു ടീച്ചര്‍

കാഞ്ഞങ്ങാട്: ജില്ലാ ആം റസ് ലിങ് അസോസിയേഷന്‍ കാഞ്ഞങ്ങാട്ടെ ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച ജില്ലാ പുരുഷവനിതാ പഞ്ചഗുസ്തി മത്സരത്തില്‍ ഇരട്ട സ്വര്‍ണ മെഡല്‍ നേടി മഞ്ജു ടീച്ചര്‍. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി എച്ച് എസ് ഇ വിഭാഗം ബയോളജി അധ്യാപികയും നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുമാണ്.

വുമണ്‍ മാസ്‌റ്റേഴ്‌സ് കാറ്റഗറിയില്‍ ലെഫ്റ്റ് ആന്റ് റൈറ്റ് ആം വിഭാഗത്തില്‍ സ്വര്‍ണ മെഡലും സീനിയര്‍ 60 കിലോഗ്രാമില്‍ ഇരട്ട വെള്ളി മെഡലും നേടി.
നാഷണല്‍ ഗോള്‍ഡ് മെഡല്‍ ജേതാവും പരിശീലകനുമായ പ്രദീഷ് മീത്തലിന്റെ നേതൃത്വത്തിലാണ് ഈ വിജയം നേടിയത്, മഞ്ജു ടീച്ചര്‍ പുതിയകോട്ട ലയണ്‍സ് ജിംനേഷ്യം അംഗമാണ്.

തിരുവനന്തപുരം കാരേറ്റ് സ്വദേശിനിയാണ്, ഭര്‍ത്താവ് സതീഷ് കുമാര്‍, മകള്‍ അഷ്ടമി സതീഷ് (എം ബി ബി എസ് വിദ്യാര്‍ത്ഥിനി , വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്)

Leave a Reply

Your email address will not be published. Required fields are marked *