ലഹരിക്കെതിരെ എൽ.ഇ.ഡി സ്ക്രോളിംഗ് ബോർഡ്.

ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിലെ എൻ.എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ എൽ.ഇ.ഡി സ്ക്രോളിംഗ് ബോർഡ് സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം സ്റ്റേറ്റ് സെല്ലിൻ്റെ സഹകരണത്തോടെ രഹിത ലഹരി പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിനാണ് എൽ.ഇ.ഡി സ്ക്രോളിംഗ് ബോർഡ് സ്ഥാപിച്ചത്. ഓരോ ദിവസവും പുതിയ ലഹരി വിരുദ്ധ സന്ദേശം എൽ.ഇ.ഡി ആർട്ട് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി ടൈപ്പ് ചെയ്ത് വൈ ഫൈയുമായി കണക്റ്റ് ചെയ്ത് എൻ.എസ് എസ് വോളൻ്റിയർമാരുടെ നേതൃത്വത്തിൽ പ്രദർശിപ്പിക്കും.

എൽ.ഇ.ഡി സ്ക്രോളിംഗ് ബോർഡിൻ്റെ ഉദ്ഘാടനം പെരുമ്പാവൂർ മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ശാന്ത പ്രഭാകരൻ സ്വിച്ച് ഓൺ ചെയ്ത് നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ഷിമി ആർസി, ഹെഡ്മിസ്ട്രസ് ജ്യോതി എം. കെ , പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി, മദർ പി.റ്റി.എ പ്രസിഡൻ്റ് സരിത രവികുമാർ, എസ്.എം.സി ചെയർമാൻ അരുൺ പ്രശോഭ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പി, കരിയർ മാസ്റ്റർ അഖില ലക്ഷ്മി കെ.എസ്, അസോസിയേറ്റ് എൻ. എസ് എസ് പ്രോഗ്രാം ഓഫീസർ ജിഷ ജോസഫ്, സ്മിത്ത് ഫ്രാൻസിസ്, ശ്യാമ വി . റ്റി. തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങോൾ സർക്കാർ വി.എച്ച്.എസ് സ്കൂളിലെ എൻ.എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രദർശിപ്പിക്കാനായി സ്ഥാപിച്ച എൽ.ഇ.ഡി സ്ക്രോളിംഗ് ബോർഡിൻ്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശാന്ത പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *