വാക്കിലും വരയിലും വിസ്മയം തീര്‍ത്ത പ്രതിഭ – സാബുലാലിന് ഭാരത് ഭവന്റെ സഹകരണത്തോടെ ക്യാമിയോ ലൈറ്റ്സ് ഒരുക്കിയ അനുസ്മരണം ഭാരത് ഭവന് ശെമ്മാങ്കുടി സ്മൃതി ഹൈക്യു തിയറ്ററില്‍ നടന്നു.
ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയില്‍ നടന്ന ഓര്‍മ്മ കൂട്ടായ്മയുടെ ഉദ്ഘാടനവും സാബുലാല്‍ അനുസ്മരണവും ഡി.രഘുത്തമന് നിര്‍വ്വഹിച്ചു. സാബുലാലിന്റെ എഴുത്തുകളും വരകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള – ‘വരയിലും വാക്കിലും സാബു ലാല്‍’ എന്ന ഓര്‍മ്മ പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, ഡോ.വേണു വി ഐ. എ എസിനു നല്കി പ്രകാശനം ചെയ്തു.
ശ്രീകണ്ഠന് കരിക്കകം പുസ്തകപരിചയവും, ശ്രീകാന്ത് ക്യാമിയോ സ്വാഗതവും, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ശ്രീലത കടവില്‍ ആശംസയും അര്‍പ്പിച്ചു. തുടര്‍ന്ന് ശ്രദ്ധേയ നാടക ചലച്ചിത്ര അഭിനേതാവ് പി. ജെ ഉണ്ണി കൃഷ്ണന് അവതരിപ്പിച്ച ‘കാണ്മാനില്ല’ എന്ന ഏകഹാര്യം അരങ്ങേറി.

‘വരയിലും വാക്കിലും സാബു ലാല്‍’ എന്ന ഓര്‍മ്മ പുസ്തകം ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍, ഡോ.വേണു വി ഐ. എ എസിനു നല്കി പ്രകാശനം ചെയ്യുന്നു. ഡി.രഘുത്തമന്,ഡോ.പ്രമോദ് പയ്യന്നൂര്‍, ശ്രീകണ്ഠന് കരിക്കകം,ശ്രീകാന്ത് ക്യാമിയോ,ശ്രീലത കടവില്‍ എന്നിവര്‍ സമീപം

 
                                            