ഇന്ത്യ സ്കാഡിനേവിയൻ രാജ്യങ്ങളേപ്പോലെ ആകണം; നടി മീനാക്ഷി

ബാലതാരമായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി. ടോപ്‌ സിംഗർ എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി തിളങ്ങുകയാണ് മീനാക്ഷിയിപ്പോൾ. പ്രായപൂര്‍ത്തിയായി താനും ഒരു വോട്ടര്‍ ആയെന്ന് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്. കന്നിവോട്ട് ചെയ്ത ശേഷമുള്ള സന്തോഷം പങ്കുവെച്ച് കൊണ്ടാണ് നടി എത്തിയത്. ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് മീനാക്ഷി രം​ഗത്തെതിയത്. ഇതിന് താഴെ നടിയുടെ രാഷ്ട്രീയത്തെ പറ്റിയും ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ പറ്റിയുമൊക്കെ ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നു.

ഇതോടെ ഈ വിഷയത്തിലൊരു വ്യക്തത വരുത്തിയിരിക്കുകയാണ് താരം. തനിക്കും നിലപാടുകൾ ഉണ്ടെന്നും താൻ പഠിച്ചത് ഹ്യുമാനിറ്റീസ് ആണെന്നും മീനാക്ഷി കൂട്ടിച്ചേർത്തു. ജനാധിപത്യത്തെക്കുറിച്ചറിയാൻ അതെനിക്ക് ഉപകാരവുമായി എന്നും താരം പറഞ്ഞു. കഴിഞ്ഞ പോസ്റ്റിൽ ചില കമൻ്റുകളിൽ തന്റെ രാഷ്ട്രീയം സ്വന്തമായി നിലപാട് ഇത്തരം കാര്യങ്ങൾ പറയുവാൻ എന്തിനാണ് ആരെയാണ് ഭയക്കുന്നത് എന്നൊക്കെ ചോദിക്കുകയുണ്ടായി ഇതിനെതിരെ പ്രതീകരണവുമായിയാണ് താരം എത്തിയത്. ഭയക്കുന്നുവെന്നതല്ല. കലാകാരന്മാരും മറ്റും നമ്മുടെ ആൾ എന്ന നിലയിലാണ് മലയാളികൾ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ. ഏതെങ്കിലും ഓരു ഭാ​ഗത്ത് നിന്നു പറയുമ്പോൾ ഞങ്ങടെ മീനാക്ഷി അവരുടെ മീനാക്ഷി എന്ന നിലയിലാവും കാര്യങ്ങൾ പോകുന്നത്.

ഈ വേർതിരിവുകളാണ് താൻ ഭയപ്പെടുന്നത് എന്ന് മീനാക്ഷി വ്യക്തമാക്കി. ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല ഓരോ പാർട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായ് എന്നല്ലെ പറയുന്നത് എന്നാൽ ഒരുമിച്ച് നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാൽ എത്ര സുന്ദരമാവും കാര്യങ്ങൾ. രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ നമ്മുടെ ഇന്ത്യ ഫിൻലൻഡ്, സ്കോട്ട്ലെൻറ് തുടങ്ങിയ സ്കാഡിനേവിയൻ രാജ്യങ്ങളേപ്പോലെ അയിത്തീരണമെന്നാണ് ആഗ്രഹം. സത്യത്തിൽ കേരളം സ്കാഡിനേവിയൻ രാജ്യങ്ങളെപ്പോലെയാണ് വിദ്യാഭ്യാസം മെഡിക്കൽ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങൾ ഒക്കെ കൊണ്ട് കാരണം മലയാളി പൊളിയല്ലേ എന്നാണ് താരം പറയുന്നത്.

മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാൽ ഇവിടം സ്വർഗ്ഗമാണ്. അത് ആര് ഭരിച്ചാലും നമ്മൾ മലയാളികൾ ഒരു സംഭവമല്ലെ. സൗമ്യമായി ഇടപെടുന്ന പുഞ്ചിരിയോടെ കാര്യങ്ങൾ കേൾക്കുന്ന മനുഷ്യത്വമുള്ള നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കൾ പ്രത്യേകിച്ച് വനിതാ നേതാക്കൾ ഉൾപ്പെടെ എല്ലാ പാർട്ടിയിലുമുണ്ടാകട്ടെ. ഇവിടെ എല്ലാ പാർട്ടികളുമുണ്ടാവണം വഴക്കുകളില്ലാതെ അപ്പോഴല്ലെ ശരിയായ ജനാധിപത്യം ഉണ്ടകുക. തന്റെ ചെറിയ അറിവുകളിൽ നിന്നെഴുതുന്നു എന്നും തെറ്റുകളുണ്ടാവാം ക്ഷമിക്കണം എന്നുകൂടി പറഞ്ഞിട്ടുണ്ട്. കുറച്ചുകൂടി വലുതായിട്ട് അഭിപ്രായങ്ങൾ പറയമെന്നും അപ്പോൾ കുറച്ചുകൂടി വ്യക്തത വരുമെന്നുമാണ് മീനാക്ഷിയുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *