ഹിന്ദു എക്കണോമിക് ഫോറം അനന്തപുരി ചാപ്റ്റര്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

തിരുവനന്തപുരം: ഹിന്ദു എക്കണോമിക് ഫോറം അനന്തപുരി ചാപ്റ്റര്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു. തിരുവനന്തപുരം നാഷണല്‍ ക്ലബ്, മന്നം ഹാളില്‍ നടന്ന സമ്മേളനത്തില്‍ സിനിമാ സംവിധായകനും സംരംഭകനുമായ മുഖ്യാഥിതി രാജസേനന്‍ ഭദ്രദീപം കൊളുത്തി. HEF സംസ്ഥാന പ്രസിഡന്റ് എം. വി ജിനന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

HEF സൗത്ത് സോണ്‍ പ്രസിഡന്റ് മൈദാനം വിജയന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചാപ്റ്റര്‍ ഡെവലപ്പ്‌മെന്റ് കോര്‍ഡിനേറ്റര്‍ ആനന്ദ് ഉണ്ണിത്താന്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.
ബിജുകുമാര്‍ ടി പ്രസിഡന്റായും അഡ്വക്കേറ്റ് വിജയകുമാര്‍ സെക്രട്ടറിയായും ബൈജു ട്രഷറര്‍ ആയും ഭാരവാഹിത്വം ഏറ്റെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജു ഗോപിനാഥ് ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

വിവിധ മേഖലകളിലുള്ള മുപ്പതോളം ബിസിനസ്സുകാര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *