സുരേഷ് ഗോപിയുടെ ഇളയ മകനും നടനുമാണ് മാധവ് സുരേഷ്. താരപുത്രൻ എന്ന ലേബൽ പരോക്ഷമായി തനിക്ക് നെഗറ്റീവ് ഉണ്ടാക്കിയിട്ടുണ്ടെന്ന് മാധവ് വ്യക്തമാക്കി. ഇപ്പോഴിതാ നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോടും മാധവ് പ്രതികരിച്ചു. ‘ഒരുപാട് ആളുകളെ കൊണ്ട് സോഷ്യൽ മീഡിയ എന്നെ വിവാഹം കളിപ്പിച്ചിട്ടുണ്ട്. സമയം ആകുമ്പോൾ ഞാൻ അറിയിച്ചോളാം. തീർച്ചയായും എനിക്കൊരാളെ ഇഷ്ടമാണ്. എന്റഎ വിവാഹം ഉറപ്പിച്ചിട്ടില്ല. എനിക്ക് അതിന്റെ പ്രായവും പക്വതയും എത്തിയിട്ടില്ല. സമാധാനവും സ്റ്റബിലിറ്റിയും വരുന്നൊരു സമയത്ത് ഒരു പങ്കാളിയെ ഏറ്റെടുക്കേണ്ടി വന്നാൽ ആ സമയത്ത് ഞാൻ ആലോചിക്കേണ്ട കാര്യമാണ് ഇതൊക്കെ.
മീനാക്ഷിയും താനും വളരെ നല്ല സുഹൃത്തുക്കളാണ്. ഒരേ കാഴ്ചപ്പാടുള്ളവരാണ്, പെരുമാറ്റവും സംസാര രീതിയും ഒക്കെ ഒരുപോലെയാണ്. ശരിക്കും മാധവിന്റെ ഒരു ഫീമെയിൽ വേർഷനാണ് മീനാക്ഷി. ഞങ്ങൾ ക്ലോസ് ഫ്രണ്ട്സ് ആണ്. എന്നാൽ ബെസ്റ്റ് ഫ്രണ്ട്സ് അല്ല. ഞങ്ങൾ ഒരുമിച്ച് ഏതെങ്കിലും പരിപാടിയിൽ കണ്ടാൽ അപ്പോൾ വിവാഹം കഴിക്കുന്നുവെന്ന വാർത്തയാണ് വരുന്നതെന്നാണ് മാധവ് പറയുന്നത്. അതേസമയം അച്ഛന്റെ മകനായത് കൊണ്ട് ചിലയിടങ്ങളിൽ സംസാരിക്കുമ്പോൾ നിയന്ത്രണം പാലിക്കണമെന്ന് തോന്നിയിട്ടുണ്ട്. എന്റെ ഓരോ പ്രവർത്തികളും പ്രതികരണങ്ങളും തീരുമാനങ്ങളും എന്റെ അച്ഛനേയും അമ്മയേയും ബാധിക്കും.
‘സ്കൂളിലൊക്കെ പഠിക്കുമ്പോൾ കളിയാക്കലുകൾ ഒക്കെ ഉണ്ടായിട്ടുണ്ട്. എന്നാൽ എന്തുകൊണ്ട് ഞങ്ങൾ എന്ന ചോദ്യം മനസിലുണ്ടായിരുന്നു. ഈ 24 വയസിൽ ഞാൻ ആലോചിക്കുമ്പോൾ ഈ പറയുന്നവർ അല്ല എന്നിക്ക് 3 നേരം ചോറ് തന്നത്. അച്ഛന്റെ പരിശ്രമങ്ങളും കഷ്ടപ്പാടുകളുമാണ്. പട്ടി കുരക്കുന്നുണ്ടെങ്കിൽ കുരക്കട്ടെ. ഞങ്ങളുടെ കുടുംബത്തിന്റെ നേട്ടങ്ങൾ അതിനെ അടിസ്ഥാനപ്പെടുത്തിയല്ല എന്നായിരുന്നു മാധവിന്റെ നിലപാട്.
