പുഴുവരിച്ച മീന്‍ പിടികൂടി

എറണാകുളം മരടിലും കോട്ടയത്ത് ഏറ്റുമാനൂരിലും പുഴുവരിച്ച മീന്‍ പിടികൂടിയതില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി.മീന്‍ എവിടെ നിന്ന്, ആര്, ആര്‍ക്കു വേണ്ടി കൊണ്ടുവന്നു എന്നാണ് അന്വേഷിക്കുന്നത്. മരടില്‍ നിന്നു മാത്രം ആറായിരം കിലോ ചീഞ്ഞ മത്സ്യമാണ് പിടികൂടിയത്.

മരടില്‍ മീന്‍ കൊണ്ടുവന്ന രണ്ടു വാഹനങ്ങള്‍ നഗരസഭ അധികൃതര്‍ പിടിച്ചെടുത്തു. വാഹന ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ഏറ്റുമാനൂരില്‍ പഴകിയ മീന്‍ പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലം ഇന്ന് ലഭിക്കും.

ഏറ്റുമാനൂരില്‍ മൂന്ന് ടണ്‍ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഇന്നലെ വൈകീട്ടാണ് പഴകിയ മീനുമായെത്തിയ ലോറി ആരോഗ്യവിഭാഗം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *