വി പി എൻ, ക്ലൗഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ളവ ഉപയോ​ഗിക്കരുത്, സ‌ർക്കാർ ജീവനക്കാർക്ക് കർശന നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി: വി പി എൻ, ക്ലൗഡ് സ്റ്റോറേജ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സർക്കാർ ജീവനക്കാരോടാണ് ഇത്തരം സംവിധാനങ്ങൾ ഉപയോ​ഗിക്കരുതെന്ന കർശന നിർദേശം നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവിന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം (MeitY) അംഗീകാരം നൽകിയെതായി…

കാര്യങ്ങൾ നിയന്ത്രിക്കുന്നത് മറ്റൊരു സംഘം, ആരോഗ്യവകുപ്പിനെ സി.പി.എം ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്താന്‍ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തിൽ ആരോ​ഗ്യ മന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മെഡിക്കൽ കോളജിലെ അനാസ്ഥയെ കുറിച്ച് മന്ത്രി ഒന്നും അറിയുന്നില്ല. മറ്റൊരു സംഘമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും…

രാഹുൽ ​ഗാന്ധിയുടെ 40 ലക്ഷം വേണ്ട, ആശുപത്രി വികസന ഫണ്ട് നിരസിച്ച് സിപിഎം ഭരിക്കുന്ന ന​ഗരസഭ

മുക്കം: ആശുപത്രി വികസനത്തിനായി രാഹുൽ ​ഗാന്ധി അനുവദിച്ച ഫണ്ട് നിരസിച്ച് മുക്കം ന​ഗരസഭ. ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ വോണ്ടെന്നാണ് മുക്കം നഗരസഭ രേഖാമൂലം അറിയിച്ചിരിക്കുന്നത്. സിപിഎം…

അ​ഗ്നിവീറുകൾ വൈദ്ഗ്ധ്യവും അച്ചടക്കവുമുള്ളവർ, മഹീന്ദ്ര ​ഗ്രൂപ്പ് അവരെ റിക്രൂട്ട് ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ അനുകൂല നിലപാടുമായി മഹീന്ദ്ര ഗ്രൂപ്പ് ഉടമ ആനന്ദ് മഹീന്ദ്ര. അഗ്നിവീറുകളായി സേവനം അനുഷ്ഠിക്കുന്ന യുവാക്കൾ നേടുന്ന വൈദ്ഗ്ധ്യവും അച്ചടക്കവും അവരെ മികച്ച തൊഴിൽയോഗ്യരാക്കി മാറ്റുമെന്നും പദ്ധതിക്ക് കീഴിൽ പരിശീലനം കിട്ടിയവരെ റിക്രൂട്ട് ചെയ്യാൻ…

കെ. സുധാകരന് വൻ സുരക്ഷ, ന‌‌ടപടി ഇന്റലിജൻസ് റിപ്പോർട്ട് പരിഗണിച്ച്

കണ്ണൂര്‍: ഇന്‍റലിജന്‍സ് റിപ്പോർട്ട പരി​ഗണിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന് ശക്തമായ സുരക്ഷ ഏർപ്പെടുത്തി. കണ്ണൂര്‍ നടാലിലെ വീടിന് സായുധ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കെ. സുധാകരന്‍ നടാലിലെ വീട്ടിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ശക്തമാ? പ്രതിഷേധത്തിലേക്ക് ഡി.വൈ.എഫ്.ഐ…

സമരത്തിന് അയവില്ല, തലസ്ഥാന ന​ഗരത്തിൽ ഇന്നും വ്യാപക സംഘർഷം, പ്രവർത്തകർക്ക് പരിക്ക്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ആരംഭിച്ച സമരങ്ങൾക്ക് അയവില്ല. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തി ചാര്‍ജും…

യൂസഫലി പറഞ്ഞത് ശരിയായില്ല, ബഹിഷ്‌കരണം രാഷ്ട്രീയ തീരുമാനമെന്ന് വി ഡി സതീശന്‍

കൊച്ചി: ലോക കേരള സഭയിൽ പ്രതിപക്ഷത്തെ വിമർശിച്ച് എംഎ യൂസഫലിയുടെ പ്രസ്ഥാവനയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിടേണ്ട എന്ന് യുഡിഎഫ് സംയുക്തമായി എടുത്ത രാഷ്ട്രീയ തീരുമാനമാണ്.…

സൗജന്യ പഠന സൗകര്യങ്ങൾ അർഹതപ്പെട്ട കൈകളിൽ എത്തുന്നില്ല, എസ്.എസ്.എൽ.സി ‘പരാജിത’രിൽ ഭൂരിപക്ഷവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ

കണ്ണൂർ: എസ് എസ് എൽ സി പരീക്ഷയിൽ വിജയ്ക്കാൻ കഴിയാത്തതിൽ അധികവും പിന്നാക്കവിഭാ​ഗത്തിലെ കുട്ടികൾ. 5.95 ശതമാനം പട്ടികവർഗ വിദ്യാർഥികൾക്കും 1.95 ശതമാനം പട്ടികജാതി വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അർഹത നേടാൻ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ 4,26,469…

അ​ഗ്നിപഥ് പദ്ധതി; തെലങ്കാനയിലെ പ്രതിഷേധത്തിൽ ഒരാൾ മരിച്ചു, പ്രക്ഷോഭം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നു

ഹൈദരാബാദ്: അ​ഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്ന് തെലങ്കാനയിലെ സെക്കന്തരബാദിൽ ഒരാൾ മരണപ്പെട്ടു എന്ന് റിപ്പോ‌ർട്ടുണ്ട്. സെക്കന്തരാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി…

മോദിയുടെ ‘പൊതുമാപ്പ് പദ്ധതി’ പൊളിഞ്ഞു, സ്വിസ് ബാങ്കിൽ ഇന്ത്യൻ കള്ള പണം ഏറ്റവും ഉയർന്ന അളവിൽ, വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: സ്വിസ് ബാങ്കിൽ ഇന്ത്യൻ നിക്ഷേപം വൻ തോതിൽ വർധിക്കുന്നതായി റിപ്പോർട്ട്. 2020 ൽ 2.5 ബില്യണായിരുന്ന ഇന്ത്യൻ ഫണ്ടുകൾ 2021 ൽ 30,626 കോടിയായി ഉയർന്നി‌ട്ടുണ്ട്. 50 ശതമാനം വളർച്ചയാണ് നിക്ഷേപത്തിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വർഷത്തെ ഏറ്റവും ഉയർന്ന…