ബഫർസോൺ; വി.മുരളീധരൻ വനംമന്ത്രിയുമായി ചർച്ച നടത്തി

ന്യൂഡൽഹി: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിലെ ആശങ്ക അകറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വനം പരിസ്ഥിതി മന്ത്രിയെ കണ്ടു. ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനജീവിതത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്ന്…

പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ നിരന്തരം ആക്രമിക്കുന്നു, എൽഡിഎഫിന്റെ ബഹുജന റാലി ഇന്ന്

വയനാട്: പ്രതിപക്ഷ സംഘടനകളുടെ സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് എൽ ഡി എഫിന്റെ ബഹുജന റാലി. രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന റാലിയ്ക്ക് പൊലീസ് കനത്ത സുരക്ഷാ ഒരുക്കും. വൈകിട്ട് മൂന്നിന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ…

ധീരജിന്റെ കൊലയ്ക്ക് പിന്നിൽ എസ്എഫ്ഐ; ഇടുക്കി ഡിസിസി പ്രസിഡന്‍റ്

ഇടുക്കി : ഇടുക്കി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ എസ് എഫ് ഐ പ്രവർത്തകരെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ് എഫ്…

എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ? ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി എന്താണ് ചെയ്യാന്‍ പോകുന്നത്? രൂക്ഷ വിമർശനവുമായി നടി രഞ്ജിനി

നടൻ ഷമ്മി തിലകനെതിരായ ‘അമ്മ’ സംഘടനയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് നടി രഞ്ജിനി രം​ഗത്ത്. ഷമ്മി തിലകനെ പോലുള്ള അഭിനേതാക്കളെ പുറത്തുനിർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ പ്രതികരിച്ചു. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയുടെ ഭാ​ഗമായി നിൽക്കുമ്പോഴാണ് നിരപരാധികൾക്ക് എതിരായ…

മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ വിടവാങ്ങി, അസ്തമിച്ചത് കലർപ്പില്ലാത്ത രാഷ്ട്രീയ ജീവിതം

പാലക്കാട്: രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം വിശുദ്ധി കാത്ത് സൂക്ഷിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍(90) വിടവാങ്ങി. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. ഭാര്യ…

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി, വാഹനത്തിലും പൊതുസ്ഥലങ്ങളിലും മാസ്കില്ലെങ്കിൽ നടപടി

തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് ഉപയോ​ഗിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പുറത്തിറക്കിയ ഉത്തരവിൽ…

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എത്ര വാഹനങ്ങൾ? ക്ലിഫ് ഹൗസിൽ എത്ര സിഐഎസ്എഫ് ഉദ്യോഗസ്ഥർ? സുരക്ഷാ വിവരങ്ങൾ നൽകാതെ ഒളിച്ച് കളിച്ച് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ ചെലവിനെ കുറിച്ച് വിവരങ്ങൾ നൽകാതെ ഒളിച്ച് കളിച്ച് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ എത്ര വാഹനങ്ങളുണ്ടെന്ന വിവരങ്ങൾ പോലും പൊലീസ് ആസ്ഥാനത്തിന് വ്യക്തമാക്കാൻ കഴിയുന്നില്ല. വിവരങ്ങൾ ലഭ്യമല്ലെന്നാണ് ആഭ്യന്തര വകുപ്പും പൊലീസ് ആസ്ഥാനവും നൽകുന്ന വിശദീകരണം.…

പ്രതിപക്ഷം യുദ്ധത്തിന് തയ്യാർ, സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ മത്സരിക്കും. എൻ സി പി തലവൻ ശരത് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ തെരഞ്ഞെടുത്തത്. ഐകകണ്‌ഠ്യെനയാണ് സിൻഹയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം…

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു, സംസ്ഥാനത്ത് 83.87 ശതമാനം വിജയം

തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആകെ 2028 സ്കൂളുകളിലായി 3,61,901 പേർ പരീക്ഷ എഴുതിയതിൽ 3,02,865 പേർ ഉന്നത വിയം നേടി. വിജയശതമാനം 83.87 ശതമാനം. കഴിഞ്ഞ വർഷം 87.94…

ആരോഗ്യരംഗത്തെ മികവ് കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിച്ചു: മാണി സി കാപ്പൻ

ഇടമറുക്: ആരോഗ്യരംഗത്തെ മികവ് കോവിഡിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഇടമറുക് സാമൂഹിക ആരോഗ്യ കേന്ദ്രം ഐസലേഷൻ വാർഡിൻ്റെ നിർമ്മാണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.…