ഇടുക്കി : ഇടുക്കി എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ എസ് എഫ് ഐ പ്രവർത്തകരെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി പി മാത്യു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടോണി കുര്യാക്കോസ് ജില്ലാ പഞ്ചായത്ത് അംഗം സത്യൻ, എസ് എഫ്…
Category: News
എംഎൽഎമാർ അവിടെ ഉറങ്ങുകയാണോ? ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കായി എന്താണ് ചെയ്യാന്‍ പോകുന്നത്? രൂക്ഷ വിമർശനവുമായി നടി രഞ്ജിനി
നടൻ ഷമ്മി തിലകനെതിരായ ‘അമ്മ’ സംഘടനയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് നടി രഞ്ജിനി രംഗത്ത്. ഷമ്മി തിലകനെ പോലുള്ള അഭിനേതാക്കളെ പുറത്തുനിർത്തുന്നത് ദൗർഭാഗ്യകരമാണെന്ന് അവർ പ്രതികരിച്ചു. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിജയ് ബാബു സംഘടനയുടെ ഭാഗമായി നിൽക്കുമ്പോഴാണ് നിരപരാധികൾക്ക് എതിരായ…
മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ വിടവാങ്ങി, അസ്തമിച്ചത് കലർപ്പില്ലാത്ത രാഷ്ട്രീയ ജീവിതം
പാലക്കാട്: രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം വിശുദ്ധി കാത്ത് സൂക്ഷിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍(90) വിടവാങ്ങി. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. ഭാര്യ…
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി, വാഹനത്തിലും പൊതുസ്ഥലങ്ങളിലും മാസ്കില്ലെങ്കിൽ നടപടി
തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്ക് ഉപയോഗിക്കണം. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് പുറത്തിറക്കിയ ഉത്തരവിൽ…
കിടക്കുന്നത് നാല് കട്ടിലിൽ, ആശുപത്രിയിൽ ചെലവഴിച്ചത് 18 മാസം, ബ്രിട്ടണിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു
ലണ്ടൻ: ബ്രിട്ടണിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു. 37 വയസുകാരനായ മാത്യു ക്രോഫോർഡാണ് കഴിഞ്ഞ ദിവസം മരിച്ചത്. 350 കിലോഗ്രാമായിരുന്നു അദ്ദേഹത്തിന്റെ ഭാരം. മാത്യു 18 മാസത്തോളം ആശുപത്രിയിൽ ചിലവഴിച്ച് വാർത്ത സൃഷ്‌ടിച്ചിരുന്നു . നാല് കിടക്കയോളം വേണമായിരുന്നു മാത്യുവിന്…
നേമം ടെര്‍മിനലിനായി വി.മുരളീധരന്റെ ഇടപെടല്‍
ഡല്‍ഹി : നേമം റെയില്‍വേ ടെര്‍മിനല്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി ഇനിയും വൈകരുതെന്ന് കൂടിക്കാഴ്ചയില്‍ വി.മുരളീധരന്‍ അഭ്യര്‍ഥിച്ചു. നേമം ടെര്‍മിനല്‍…
അഗ്‌നിപഥ് പദ്ധതി – യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാക്കി : സന്തോഷ് കാലാ
തിരുവല്ല (പത്തനംതിട്ട): സാമൂഹ്യ പ്രതിബദ്ധതയും തൊഴില്‍ സുരക്ഷിതത്വവും നിരാക്കരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ അഗ്‌നിപഥ് പദ്ധതി യുവാക്കളുടെ ഭാവി ഇരുളടഞ്ഞതാക്കിയിരിക്കുകയാ ണെന്ന് യുത്ത് കോണ്‍ഗ്രസ് – എസ് – സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ. അഗ്‌നിപഥ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് LDYF നേതൃത്വത്തില്‍…
ബാൻഡ് സംഘത്തിന് പണം നൽകാൻ ആളില്ല, വരൻ വിവാഹ വേദിയിൽ നിന്ന് ഇറങ്ങി പോയി
ഉത്തര്‍പ്രദേശ്: വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നവ വരൻ വേദിയിൽ നിന്ന് ഇറങ്ങി പോയി. ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലി വധുവിന്‍റെ വീട്ടുകാരും വരന്‍റെ കുടുംബവും തമ്മില്‍ മണിക്കൂറുകളോളം തർക്കം തുടർന്നു. ഇതിന് പിന്നാലെയാണ് വരൻ …
പ്രതിപക്ഷം യുദ്ധത്തിന് തയ്യാർ, സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ
ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ മത്സരിക്കും. എൻ സി പി തലവൻ ശരത് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ തെരഞ്ഞെടുത്തത്. ഐകകണ്‌ഠ്യെനയാണ് സിൻഹയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം…
