മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ഇ പിയുടെ ​ഗുണ്ടകൾ ആക്രമണം തുടങ്ങി; രൂക്ഷ വിമർശനവുമായി കെ സുധാകരൻ

കണ്ണൂർ : എ കെ ജി സെന്ററിന് നേരെ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തിൽ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സംഭവത്തിന് പിന്നിൽ ഇ പി ജയരാജന്റെ തിരക്കഥയാണെന്ന് കെ സുധാകരൻ ആരോപിച്ചു.…

മഹാരാഷ്ട്രീയ നാടകത്തിന് ഒടുവിൽ ബി ജെ പി സർക്കാർ അധികാരത്തിലേക്ക്, ഷിൻഡേ ഉപമുഖ്യമന്ത്രി

മുംബൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ പിടിവലിക്ക് ഒടുവിൽ മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ഉപമുഖ്യമന്ത്രിയായി അധികാരം ഏൽക്കും. രാത്രി 7 മണിക്കാണ്…

‘കിലുക്കത്തിലെ രേവതിയായി സ്വർണ്ണകടത്തുകാരി, മോഹൻലാലിന്റെ അവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന്’ എം സ്വരാജ്

പത്തനംതിട്ട: തട്ടിപ്പുകാരിയുടെ താളത്തിനൊത്ത് ചുവടുവയ്ക്കുന്ന ആളായി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. കേരളത്തിലെ കോൺഗ്രസിന്റെ നേതാവ് ഇപ്പോൾ സോണിയ ഗാന്ധിയല്ല. കോൺഗ്രസ് കാതോർത്തുനിൽക്കുന്നത് കള്ളടക്കടത്തുകേസിലെ പ്രതിയായ തട്ടിപ്പുകാരിയുടെ വായിൽനിന്നു വരുന്നതിനെയാണെന്ന് എം സ്വരാജ്…

സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴ, മത്സ്യബന്ധനത്തിന് വിലക്ക്, ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത. നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-ലക്ഷദ്വീപ്…

ബഫർസോൺ വിഷയം; കോടതി ഉത്തരവിന് കാരണം കേരളത്തിന്റെ നടപടി, , പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം; ബഫർ സോൺ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. വനം മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടി നൽകിയ സാഹചര്യത്തിലാണ് സ്പീക്കർ അനുമതി നിഷേധിച്ചത് .ബഫർ സോൺ…

‘ഇല്ല തകർക്കാൻ പറ്റില്ല, ഈ ചൈതന്യത്തെ ’; പ്രതിരോധത്തിന് ഫ്ലെക്‌സുയർത്തി സിപിഎം

തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങൾ വിവാദമായതോടെ പ്രതിരോധം തീർക്കാൻ പ്രചാരണ വാചകങ്ങൾ എഴുതിയ ഫ്ലെക്സുകൾ തലസ്ഥാനത്തെ തെരുവോരങ്ങളിൽ ഉയർത്തി പാർട്ടി. ജില്ലാ കമ്മിറ്റിയാണ് ഫ്ലെക്സ് ബോർഡുകളിൽ വരേണ്ട പ്രചാരണ വാചകങ്ങൾ താഴെതലത്തിലുളള കമ്മിറ്റികൾക്ക് നൽകിയത്. തിരുവനന്തപുരം ജില്ലാ…

​കൊവിഡ് പ്രതിരോധം ശക്തമാക്കാൻ നിർദേശം, തിരുവനന്തപുരത്തും എറണാകുളത്തും കർശന നിയന്ത്രണം

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോ​ഗ്യമന്ത്രി വീണ ജോ‌ർജ്. കൊവിഡ് കേസുകള്‍ 1000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നിർദേശംനല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലും ഐസിയുവിലും ചികിത്സ…

ടീസ്റ്റയുടെ അറസ്റ്റിൽ പ്രതികരിച്ച യു.എന്നിന് ശക്തമായ താക്കീതുമായി ഇന്ത്യ, ‘രാജ്യത്തിന്റെ നിയമ വ്യവസ്ഥയിൽ ഇടപ്പെടരുത്’

ന്യൂഡൽഹി: ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിൽ പ്രതികരിച്ച യു.എൻ മനുഷ്യാവകാശ കൗൺസിലിന് ശക്തമായ താക്കീതുമായി ഇന്ത്യ. ഇത്തരം പരാമർശങ്ങൾ അം​ഗീകരിക്കാൻ കഴിയാത്തതാണ്. ഇന്ത്യയുടെ നിയമ വ്യവസ്ഥയിൽ ഇടപ്പെടരുതെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്. മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യ ഉത്തരം പറയേണ്ടിവരുമെന്നായിരുന്നു യു.എൻ മനുഷ്യാവകാശ കൗൺസിൽ പ്രതികരിച്ചത്.…

ബഫർസോൺ; വി.മുരളീധരൻ വനംമന്ത്രിയുമായി ചർച്ച നടത്തി

ന്യൂഡൽഹി: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിലെ ആശങ്ക അകറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വനം പരിസ്ഥിതി മന്ത്രിയെ കണ്ടു. ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനജീവിതത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്ന്…

പ്രതിപക്ഷ സംഘടനകൾ സംസ്ഥാന സർക്കാരിനെ നിരന്തരം ആക്രമിക്കുന്നു, എൽഡിഎഫിന്റെ ബഹുജന റാലി ഇന്ന്

വയനാട്: പ്രതിപക്ഷ സംഘടനകളുടെ സംസ്ഥാന സർക്കാരിനെതിരായ ആരോപണങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് എൽ ഡി എഫിന്റെ ബഹുജന റാലി. രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന റാലിയ്ക്ക് പൊലീസ് കനത്ത സുരക്ഷാ ഒരുക്കും. വൈകിട്ട് മൂന്നിന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ…