സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക : എന്‍.എസ്.ടി.എ

മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്ന് എന്‍.എസ്.ടി.എ ജില്ലാ സമ്മേളനം സര്‍ക്കാരിനോട്  ആവശ്യപ്പെട്ടു. എന്‍.സി.പി. ജില്ലാ പ്രസിഡണ്ട് കെ.പി.രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.എം. ഹിബത്തുള്ള അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര വിതരണം എന്‍.എസ്.…

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം. യാത്രയുടെ തുടക്കത്തില്‍ സിപിഎമ്മിനെ കോൺഗ്രസ്‌ അപമാനിച്ചു എന്നാണ് വിമര്‍ശനം. കൂടാതെ യാത്രയില്‍ സിപിഎം പങ്കെടുക്കുന്നതിനെ കേരള ഘടകം എതിര്‍ക്കുകയും ചെയ്തിരുന്നു.എന്നാല്‍ സിപിഐ ചടങ്ങിൽ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര…

മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു.

മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു. ആക്രമണത്തില്‍ വീടിന്‍റെ പുറകുവശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു.വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വീട് തകര്‍ത്ത കാട്ടാന വീടിനകത്ത് സൂക്ഷിച്ച വെള്ളം കുടിച്ച ശേഷമാണ് മടങ്ങിയത്. സന്ധ്യക്ക് പ്രദേശവാസികള്‍ ഓടിച്ചുവിട്ട കാട്ടാന രാത്രിയില്‍ വീണ്ടുമെത്തുകയായിരുന്നു. പ്രദേശത്ത് നാളുകളായി…

സാമൂഹ്യനവോത്ഥാനം കേരളത്തിന്‍റെ ആരോഗ്യരംഗത്തെ വളർച്ചയ്ക്ക് അടിത്തറയേകി: വി.മുരളീധരൻ

കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യ നവോത്ഥാനം പാകിയ അടിത്തറയിൽ നിന്നെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിനു കരുത്തുറ്റ പൊതുജനാരോഗ്യ പാരമ്പര്യമുണ്ടായിരുന്നു.ശ്രീനാരായണ ഗുരു,…

ആര്‍ വൈ എഫ് പ്രതീകാത്മക ഭിക്ഷാടന സമരം നടത്തി

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്തിലും യുവജന കമ്മീഷന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചതിനെതിരെ ആര്‍ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മലില്‍ ഭിക്ഷാടന സമരം നടത്തി.  ആര്‍ എസ് പി ജില്ലാ  സെക്രട്ടറി അഡ്വ.…

നിറ്റാ കപ്പ് ഓഫ് കെയര്‍ പദ്ധതിക്ക് തുടക്കമായി

കൊച്ചി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കൊരട്ടി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന കപ്പ് ഓഫ് കെയര്‍ പദ്ധതിക്ക് തുടക്കമായി. നിറ്റാ ജെലാറ്റിന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയായ കപ്പ് ഓഫ് കെയര്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍…

കളക്ടറോടൊപ്പം അദാലത്ത്: ചിറയിന്‍കീഴ് താലൂക്കില്‍ ലഭിച്ചത് 320 പരാതികള്‍

ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ ചിറയിന്‍കീഴ് താലൂക്കില്‍ നടന്ന കളക്ടറോടൊപ്പംപരാതി പരിഹാര അദാലത്തില്‍ 320 പരാതികള്‍ ലഭിച്ചു. ഇതില്‍ 109 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ അടിയന്തരമായി തീര്‍പ്പാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കളക്ടറെ നേരിട്ട് കണ്ട് പരാതി പരിഹരിക്കാനായി നിരവധി…

സ്‌നേഹ സ്പര്‍ശവുമായി സ്‌നേഹത്തണല്‍

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സ്‌നേഹത്തണല്‍ പരിസ്ഥിതി സൗഹ്യദ സ്‌നേഹ കുട്ടായ്മ മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റ്‌റില്‍ ഒത്തുകൂടി, വൈകല്യം മറന്ന് ആടിയും പാടിയും വിദ്യാര്‍ത്ഥികള്‍ കൂട്ടായ്മക്കൊപ്പം ആഘോഷമാക്കി, ഒപ്പം മാറാടി ഗവ. വി.എച്ച് എസ്.എസ് ലേ അദ്ധ്യാപകരും,…

പുസ്തകത്തണലും കളിക്കൂടുമായി താലൂക്ക് ആശുപത്രിയിലേക്ക് മലപ്പുറം ബോയ്‌സ് സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍

മലപ്പുറം : വേദനകള്‍ മറന്ന് കളിച്ചും വായിച്ചും രസിക്കാനായി താലൂക്ക് ആശുപത്രിയിലേക്ക് കളിയുപകരണങ്ങളും പുസ്തക ശേഖരവുമായി മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് കുട്ടികള്‍. കുട്ടികള്‍ക്കും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിനു സമീപം ഒരുക്കിയിരിക്കുന്ന…

ബാല കേരളം ഉദ്ഘാടനം ചെയ്തു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ യൂണിറ്റ് എം എസ് എഫിന്റെ നേതൃത്വത്തില്‍ ബാലകേരളം വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനം ചെയ്തു. അര്‍ഷദ് മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു. എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് ഇഹ്്സാന്‍ പി കെ,…