നിറ്റാ കപ്പ് ഓഫ് കെയര്‍ പദ്ധതിക്ക് തുടക്കമായി

കൊച്ചി: കാതിക്കുടം നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കൊരട്ടി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് നടത്തുന്ന കപ്പ് ഓഫ് കെയര്‍ പദ്ധതിക്ക് തുടക്കമായി. നിറ്റാ ജെലാറ്റിന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയായ കപ്പ് ഓഫ് കെയര്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്ക് മെന്‍സ്ട്രുള്‍ കപ്പുകള്‍ വിതരണം ചെയ്യുന്ന ഈ പദ്ധതിയില്‍, പതിനായിരം കപ്പുകള്‍ കൊരട്ടി , , ചാലക്കുടി ഭാഗങ്ങളില്‍ വിതരണത്തിനായി തയ്യാറാക്കുന്നു.

കമ്പനിയുടെ വിവിധ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമാണ് വനിതകള്‍ക്കു കൂടുതല്‍ പ്രയോജനപ്രദമായ ‘കപ്പ് ഓഫ് കെയര്‍’ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നത്. കൊരട്ടി പഞ്ചായത്തില്‍ 1500 വനിതകള്‍ക്കാണ് മെന്‍സ്ട്രുള്‍ കപ്പുകള്‍ കൊരട്ടിയില്‍ വിതരണം ചെയ്തത്. തൃശൂര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സഹകരണത്തോടെയാണ് ബോധവല്‍ക്കരണവും വിതരണവും നടത്തുന്നത്.

കൊരട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങില്‍ നിറ്റാ കമ്പനി ഡിവിഷന്‍ ഹെഡ് പോളി സെബാസ്റ്റ്യന്‍, തൃശൂര്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ഡോക്ടര്‍ ബെല്‍മ റോസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി, സ്ഥിരം വികസന സമിതി ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ ആര്‍ സുമേഷ്, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ നൈനു റിച്ചു, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിജി കെ പി, ഡോ. ദീപ പിള്ള, ഡോ. സുബിത, പഞ്ചായത്ത് മെമ്പര്‍മാരായ വര്‍ഗീസ് പയ്യപ്പിള്ളി,വസത്യപാലന്‍ പി ജി, ജിസി പോള്‍, റെയ്മോള്‍ ജോസ്, ഷിമ സുധിന്‍, സുമേഷ് പി എസ്, ഗ്രേസി സ്‌കറിയ, ബിജോയ് പേരേപ്പാടന്‍, പോള്‍സി ജിയോ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *