തൃശൂര്‍: പൊലീസ് എന്ന വ്യാജേന പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. പുത്തൻചിറ സ്വദേശി വാഴയ്ക്കാമടം സുല്‍ത്താന്‍ കരീമാണ് അറസ്റ്റിലായത്. തൃശൂര്‍ മാളയില്‍ വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞ് നിർത്തി ഈയാൾ പൊലീസ് ചമഞ്ഞ് പണം തട്ടാൻ…
Category: Crime
തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചു കീറി തിന്നു
ചെന്നൈ: റോഡിൽ ഉപേക്ഷിക്കപ്പെട്ട ചോരക്കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി തിന്നു. തമിഴ്നാട് മധുരയ്ക്ക് സമീപം ഉസിലംപെട്ടി തേനി റോഡിലുള്ള പൊന്നുസാമി തീയേറ്ററിന് സമീപമാണ് സംഭവം. ശരീരത്തിന്റെ മുക്കാൽ ഭാഗവും കടിച്ചുതിന്ന നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തീയേറ്ററിന് സമീപം കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ്…
മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ആറില്‍ കൂടുതല്‍ തവണ, പുറത്ത് പറയാതിരിക്കാൻ ഭീഷണി, 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ച 19 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19) ആണ് പിടിയിലായത്. കഴിഞ്ഞ രണ്ടു വര്‍ഷമായ പ്രതി പെണ്‍കുട്ടിയെ ആറില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതായി പൊലീസ് അന്വേഷണത്തില്‍…
കോഴിക്കോട്ട് പ്രണയനൈരാശ്യത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വെട്ടിപരിക്കേല്‍പ്പിച്ചു; പിന്നാലെ യുവാവിന്റെ ആത്മഹത്യാ ശ്രമം
കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് നാദാപുരത്ത് കോളേജ് വിദ്യാര്‍ഥിനിയ്ക്ക് നേരെ യുവാവിന്റെ ആക്രമണം. കല്ലാച്ചി സ്വദേശിയായ യുവാവാണ് പേരോട് സ്വദേശിനിയും മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ 20 വയസ്സുകാരിയെ വെട്ടിപരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
കൃത്യമായി സെക്യൂരിറ്റി ഇല്ലാത്ത ദിവസത്തെ മോഷണം, ജീവനക്കാരനെ കെട്ടിയിടുന്നു, പെട്രോള്‍ പമ്പിലെ വൻ കവർച്ചയിൽ നിഗൂഢതകൾ ഏറെ
കോഴിക്കോട്: പെട്രോള്‍ പമ്പിൽ വൻ കവർച്ച. ഇന്നലെ രാത്രിയോടെ കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്. പമ്പില്‍ നിന്ന് 50,000 രൂപ മോഷ്ടാവ് കവര്‍ന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രാത്രി 12 മണി വരെയാണ് പെട്രോള്‍…
ആരോഗ്യ മന്ത്രിയുടെ പേരിൽ പണം തട്ടാൻ ശ്രമം, ഓഫീസ് പരാതി നൽകി
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരിൽ പണം തട്ടാൻ ശ്രമം. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് മെസേജ് അയച്ചത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും കാണിച്ചാണ് മെസേജ് വന്നത്.…
പഞ്ചാബിൽ യുവാവിനെ ജനക്കൂട്ടം നോക്കിനിൽക്കെ കഴുത്തറത്ത് കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ചണ്ഡിഗഢ്: പഞ്ചാബിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. ദേശ് രാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. നഗരത്തിലെ തിരക്കേറിയ മാർക്കറ്റിലെ നടുറോട്ടില്‍ ജനങ്ങളുടെ കൺമുന്നിലാണ് അക്രമിസംഘം യുവാവിനെ വെട്ടികൊന്നത്. രണ്ട് ബൈക്കുകളിലെത്തിയ ആറുപേരടങ്ങുന്ന അക്രമിസംഘമാണ്…
വഴയില ഇരട്ടക്കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് ഇരട്ടകൊലപാതക കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന്…
ദളിത് യുവാവിനെ കല്ലും ഇഷ്ടികയും കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊന്നു, സംഭവത്തിന് പിന്നിൽ ഇതരമതത്തിലെ പെൺകുട്ടിയോടുള്ള പ്രണയം
ബംഗ്ലൂരു: ഇതര മതത്തിൽപ്പെട്ട പെൺകുട്ടിയെ പ്രണയിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ ദാരുണമായി കൊലപ്പെടുത്തി. ഭീമനഗർ സ്വദേശി വിജയ കാംബ്ലയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു. കല്ലും ഇഷ്ടികയും കത്തിയും ഉപയോഗിച്ച് അതിക്രൂരമായി…
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി; ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എന്‍ സി ബി
ഡല്‍ഹി: മുംബൈ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എന്‍.സി.ബി. കോടതിയിൽ സമർപ്പിച്ച കുറ്റ പത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്തിന്‍റെ ഗൂഢാലോചനയിലോ ആര്യന്പ പങ്കില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ…
