കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഉന്നതർ ഇടപെട്ടുവെന്ന് ആരോപിച്ച് പരാതികാരി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. ഹര്‍ജിയില്‍ വെള്ളിയാഴ്ച രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ബുധനാഴ്ച നടിയുടെ ഹര്‍ജി പരിഗണിച്ചത്. അതേസമയം, ഹര്‍ജി…
Category: Crime
ആവശ്യങ്ങൾ നടക്കാതായതോടെ കേസ്, നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതപ്രകാരം; ആരോപണങ്ങളുമായി വിജയ് ബാബു
കൊച്ചി: പരാതിക്കാരിയായ നടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിജയ് ബാബു. ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമായിരുന്നെന്നുമാണ് ആരോപണം. പരാതിക്കാരിയുടെ വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളും ഹൈക്കോടതിക്ക് കൈമാറി. നടിയുടെ ചില ആവശ്യങ്ങൾ നടക്കാതായതോടെയാണ് തനിക്കെതിരെ പരാതി നൽകിയതെന്നും വിജയ് ബാബു ആരോപിക്കുന്നു. “2018…
അമേരിക്കയിലെ സ്‌കൂളിൽ വെടിവയ്‌പ്; പതിനെട്ട് കുട്ടികളടക്കം ഇരുപത്തിയൊന്നുപേർ കൊല്ലപ്പെട്ടു, നടുക്കം രേഖപ്പെടുത്തി ജോ ബൈഡന്‍
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സാസിൽ എലമെന്ററി സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 18 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. അക്രമിയായ 18 കാരൻ സാൽവദോർ റാമോസിനെ പൊലീസ് വെടിവെച്ചുകൊന്നു. മുത്തശ്ശിയെ കൊന്ന ശേഷമാണ് പ്രതി സ്കൂളിലെത്തിയത്. ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ്…
കോട്ടയം അയർക്കുന്നത്ത് മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു
കോട്ടയം: അയർക്കുന്നം പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. പാദുവ താന്നിക്കപ്പടിയിൽ രാജമ്മ (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ രാജശ്രീ (40) യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകൾ അക്രമാസക്തമായി അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായി…
വിദ്വേഷ പ്രസംഗക്കേസ്; പി സി ജോർജിന് മുൻകൂർ ജാമ്യമില്ല
കൊച്ചി: വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളി. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ സപ്താഹയജ്ഞ പരിപാടിയിൽ ഒരു മതവിഭാഗത്തെ ആക്ഷേപിച്ച് പ്രകോപനപരമായി പ്രസംഗിച്ചെന്നാരോപിച്ചാണ് പി.സി ജോർജിനെതിരെ പൊലീസ് സ്വമേധയാ…
‘ബാലചന്ദ്രകുമാറിനെ അറിയാം‘ വധഗൂഢാലോചനാ കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തി
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ദിലീപ് ഗുഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു. നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസന്റ് സാമുവലിന്റെ മൊഴിയാണ് ക്രൈം ബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്. ബാലചന്ദ്രകുമാറിനെ അറിയാമെന്ന് സമ്മതിച്ച ബിഷപ്പ് എന്നാൽ ജാമ്യം ലഭിക്കാൻ താൻ ഇടപെട്ടില്ലെന്ന് ക്രൈംബ്രാഞ്ചിനോട്…
ഏത് രാജ്യത്തിലേക്ക് കടന്നാലും വിജയ്ബാബുവിനെ നാട്ടിലെത്തിക്കും; നിയമത്തെ വെല്ലുവിളിക്കാൻ നിന്നാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവുമെന്ന് പൊലീസ്
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ശക്തമാക്കി പൊലീസ്. ബുദ്ധിമുട്ടാവുന്ന രീതിയിലേക്കാണ് കാര്യങ്ങൾ വിജയ് ബാബു കൊണ്ടു പോകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ്…
കല്ലുവാതുക്കൽ മദ്യ ദുരന്തം; മണിച്ചനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇരകളും ബന്ധുക്കളും
തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ഇരകളും കുടുംബാംഗങ്ങളും. മണിച്ചൻ മരുന്ന് കൊടുത്തുയെന്നത് സത്യമാണ്. പക്ഷേ മണിച്ചനാണ് അത് കൊടുത്തതെങ്കിലും അത് മണിച്ചനെ പറ്റിച്ചതാണെന്ന് സംഭവത്തിലെ ഇരയായ വിശ്വംഭരൻ പറഞ്ഞു. മദ്യ ദുരത്തിൽ ശാരീരക പ്രശ്‌നങ്ങളുണ്ടായ വ്യക്തിയാണ്…
വിവാഹ സമ്മാനം പൊട്ടിത്തെറിച്ചു; നവവരന്റെ കൈ അറ്റുപോയി, സമ്മാനം നൽകിയാളിനെ തിരിച്ചറിഞ്ഞ് കുടുംബം
അഹമ്മദാബാദ്: വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് അപകടം. ഗുജറാത്തിലെ നവസാരി ജില്ലയിലെ മിന്ദഭാരതി സ്വദേശി ലതേഷ് ഗാവിത്തിനാണ് സമ്മാനമായി ലഭിച്ച കളിപ്പാട്ടം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ നവവരന്റെ ഒരു കൈ അറ്റുപോയി. ലതേഷിന്റെ സഹോദരപുത്രനായ മൂന്നുവയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 12-ാം തീയതിയായിരുന്നു…
നാരങ്ങയും ശൂലവും വച്ച് വിളക്കുതെളിച്ച് പൂജ; പത്തനാപുരത്തെ വന്‍ കവർച്ചയുടെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി പൊലീസ് സംഘം
പത്തനാപുരം:പത്തനാപുരം പട്ടണത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നടന്ന മോഷണത്തിന്റെ ദൃശ്യങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ് സംഘം. ഇലയിൽ ചെറിയ കുപ്പി മദ്യം, മറ്റൊരു ഇലയിൽ മഞ്ഞച്ചരട് കെട്ടിയ ശൂലം. സമീപത്തായി മാലയിട്ട് തമിഴ് ദേവനായ ശപ്പാണി മുത്തയ്യയുടെ ചിത്രവും. പ്ലാസ്റ്റിക് വാഴയിലയിലായിരുന്നു…
