കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ അഞ്ചംഗസംഘം യുവാവിനെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. പെരുമ്പിള്ളി സ്വദേശി ജോജി മത്തായിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തടയാന്‍ശ്രമിച്ച അച്ഛന്‍ മത്തായിക്കും കുത്തേറ്റു. വൈകിട്ട് നാലേ മുക്കാലോടെയായിരുന്നു സംഭവം. രണ്ട് ബൈക്കുകളിലായി വീട്ടിലെത്തിയ സംഘം ജോജിയുമായി സംസാരിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് മുറ്റത്തുവച്ചുതന്നെ…
Category: Crime
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് ; ഒരാള്‍ കൂടി പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി കുടുക്കില്‍മാരം കുന്നംവള്ളി ശിഹാബ് (37)നെയാണ് പൊലീസ് പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യ പ്രതിയാണ് ശിഹാബ്. താമരശ്ശേരി അടിവാരത്തുള്ള ഒളിത്താവളത്തില്‍നിന്നാണ് ശിഹാബിനെ പിടിച്ചത്.…
കൊയിലാണ്ടിയില്‍ പ്രവാസിയെ തട്ടിക്കൊണ്ടു പോയി: സ്വര്‍ണക്കടത്തുകാരെന്ന് ബന്ധുക്കള്‍
കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ പ്രവാസിയെ തോക്ക് ചൂണ്ടി ഭീക്ഷകൊണിപ്പടുത്തി തട്ടിക്കൊണ്ടു പോയി. സ്വര്‍ണക്കടത്ത് സംഘമാണന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ . മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്റഫ് (35) നെ കൊടുവള്ളിയില്‍ നിന്നും കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.അഷ്റഫ് വിദേശത്ത് നിന്നും…
യുവാവിനെ വെടിവച്ച് കൊന്ന സുഹൃത്ത് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു
പാലക്കാട് : പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന സുഹൃത്ത് വിഷം കഴിച്ച് മരിച്ചു. ഞായറാഴിച പതിനൊന്നരയോടെയാണ് സംഭവം. തിരുവിഴാംകുന്ന് അമ്പലപ്പാറ മണലുംപുറത്ത് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവല്‍പ്പുരയിലാണ് ഇരട്ടവാരി സ്വദേശി പറമ്പന്‍ മുഹമ്മദിന്റെ മകന്‍ സജീര്‍[പക്രു-24] വെടിയേറ്റ് മരിച്ചത്.…
പാലക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്നില്‍ യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടവാരി പറമ്പന്‍ മുഹമ്മദാലിയുടെ മകന്‍ സജീര്‍ എന്ന പക്രു (24) വാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന സജീറിന്റെ സുഹൃത്ത് മഹേഷിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.…
വണ്ടിപ്പെരിയാര്‍ കൊലക്കേസ് ; തെളിവെടുപ്പിനിടെ പ്രതിയുടെ കരണത്തടിച്ച് നാട്ടുകാര്‍
ഇടുക്കി: വണ്ടിപ്പെരിയാര്‍ കൊലക്കേസ് പ്രതി അര്‍ജ്ജുനതിരെ ജനരോഷം ശക്തം. തെളിവെടുപ്പിനെത്തിച്ച പ്രതിയെ നാട്ടുകാര്‍ കൈവച്ചു. ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പ്രതിയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. പ്രതിയെ കണ്ടതോടെ നാട്ടുകാര്‍ ഉച്ചത്തില്‍ തെറി വിളിക്കുകയും ഇവരില്‍ ഒരാള്‍ അര്‍ജുന്റെ…
ആലപ്പുഴയില്‍ ഏഴു വയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം
ആലപ്പുഴ: ആലപ്പുഴയില്‍ 7 വയസുള്ള കുട്ടിക്ക് അച്ഛന്റെ ക്രൂര മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ കുട്ടി വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.മദ്യപിച്ചെത്തിത്തിയ പിതാവ് മകളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കുഞ്ഞിന്റെ തലക്ക് പരിക്കേറ്റു. പത്തിയൂര്‍ സ്വദേശി രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു.
മുന്‍ കേന്ദ്ര മന്ത്രി പി.ആര്‍.കുമാരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയില്‍
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി പി.ആര്‍.കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലം (67) ഡല്‍ഹിയിലെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍. ഡല്‍ഹി വസന്ത് വിഹാറിലെ വീട്ടിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയണകൊണ്ട് മുഖത്ത് അമര്‍ത്തി ശ്വാസമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. വീട്ടുജോലിക്കാരനായ ധോബി…
വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയുടെ മരണം ; ക്രൂരപീഡനത്തിന് ശേഷം കൊലപാതകം ; അയല്‍വാസിയായ യുവാവ് അറസ്റ്റില്‍
വണ്ടിപ്പെരിയാര്‍: ചുരക്കുളം എസ്റ്റേറ്റില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.. ചുരക്കുളം എസ്റ്റേറ്റില്‍ അര്‍ജുന്‍ (21)ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക…
രാമനാട്ടുകര സ്വര്‍ണക്കടത്ത് ;അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും
കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. അര്‍ജുന്റെ സുഹൃത്തുക്കളെ കുറിച്ചും മൊബൈല്‍ ഫോണിനെക്കുറിച്ചും അറിയാനാണ് ചോദ്യം ചെയ്യല്‍. അര്‍ജുന്റെ ഭാര്യ അമലയോട് ഇന്ന് രാവിലെ കൊച്ചിയിലെ ഓഫീസില്‍ എത്താനാവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ്…
