പൊളിച്ചുകൊണ്ടിരുന്ന കെട്ടിടത്തില്‍ പ്ലാസ്റ്റിക്ക് കിറ്റില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ അസ്ഥികൂടം

ആലപ്പുഴ:കല്ലുപാലത്തിന് സമീപം പൊളിച്ചുകൊണ്ടിരുന്ന പഴയ കെട്ടിടത്തില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം. പ്ലാസ്റ്റിക് കിറ്റില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടത്. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഒരു പഴയ വീടിന്റെ തറ പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. രണ്ട് തലയോട്ടികളും മറ്റ് ശരീരാവശിഷ്ടങ്ങളുമാണ്…

ഹൈദരാബാദ് ബലാല്‍സംഗം; പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ഹൈദരാബാദ്:ആറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ കേസിലെ പ്രതിയുടേതെന്നു സംശയിക്കുന്ന മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. കേസില്‍ ആരോപണവിധേയനായ പല്ലാക്കൊണ്ട രാജു ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ആറുവയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന്…

നിസാമുദിന്‍ – തിരുവനന്തപുരം എക്‌സ്പ്രസില്‍ വന്‍കൊള്ള; മൂന്ന് യാത്രക്കാരെ മയക്കി കവര്‍ച്ച; ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനില്‍ വന്‍ കവര്‍ച്ച. നിസാമുദിന്‍ – തിരുവനന്തപുരം എക്‌സ്പ്രസിലാണ് സംഭവം. യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തിയാണ് കൊള്ളയടിച്ചത്. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട്…

കോഴിക്കോട് കൂട്ടബലാത്സംഗം; മുഴുവന്‍ പ്രതികളും അറസ്റ്റില്‍

കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചേവരമ്പലത്തെ ഫ്ളാറ്റില്‍വെച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ മദ്യവും, മയക്കുമരുന്നും നല്കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ കൂടി. അത്തോളി സ്വദേശികളായ നിജാസ്, സുഹൈബ് എന്നിവരാണ് പിടിയിലായത്. ഇന്നലെ അറസ്റ്റിലായ അജ്‌നാസിനേയും ഫഹദിനേയും…

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം ഉപേഷിച്ച നിലയില്‍

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 17കാരി പ്രസവിച്ച കുഞ്ഞിന്റേതാണ് മൃതദേഹമെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി…

തിരുവനന്തപുരത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കഴക്കൂട്ടം: ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാണ് ഭര്‍ത്താവ് സുരേഷ് എന്ന സെല്‍വരാജ് വെട്ടിക്കൊന്നത്. സംഭവത്തില്‍ സെല്‍വരാജിനെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്‌നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക…

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കുമെന്നുമായിരുന്നു നേരത്തെ ജാമ്യഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നത. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും…

നെടുമങ്ങാട് വീട്ടില്‍ കയറി യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. പ്രതി അരുണിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം മെഡിക്കല്‍…

മദ്യവും മയക്കുമരുന്നും നല്കി പീഡിപ്പിച്ചു; കെ എസ് ഇ ബി ജീവനക്കാരനെതിരെ പരാതിയുമായി യുവതി

കൊല്ലം: അഞ്ചലില്‍ യുവതിയെ മദ്യം നല്‍കി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കൊല്ലം കരവാളൂര്‍ കെഎസ്ഇബി സെക്ഷനിലെ താല്‍ക്കാലിക ജീവനക്കാരനെതിരെ ആണ പരാതി. കൊട്ടാരക്കര സ്വദേശിയായ യുവതി പുനലൂര്‍ ഡിവൈഎസ്പിക്കും കൊല്ലം റൂറല്‍ എസ്പിക്കുമാണ് പരാതി നല്‍കിയത്. കെഎസ്ഇബിയിലെ താത്കാലിക ജീവനക്കാരന്‍ വിവാഹ…

കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം സുഹൃത്ത് ആത്മഹത്യ ചെയ്തു. കണ്ണൂര്‍ സ്വദേശിയായ മാനസ[24]യാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് രാഖിലാണ് വെടിയുതിര്‍ത്തത്. മാനസയെ കൊലപ്പെടുത്തിയ ശേഷം ഇയാളും സ്വയം വെടിവെച്ച് മരിച്ചു. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ്…