കോവിഡ്-19 , ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3256 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205, മലപ്പുറം 173, കോട്ടയം 168, തിരുവനന്തപുരം 162, തൃശൂര്‍ 153, ആലപ്പുഴ 133, കാസര്‍ഗോഡ് 84, പാലക്കാട് 80, പത്തനംതിട്ട…

കലഞ്ഞൂരിന്റെ മനസറിഞ്ഞ് ജനീഷ് കുമാര്‍;എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണയറിച്ച് നാട്ടുകാര്‍

കലഞ്ഞൂര്‍: ഒന്നരവര്‍ഷത്തിനിടെ പകരം വെക്കാനാകാത്ത വികസന പ്രവർത്തനങ്ങളുമായി കലഞ്ഞൂരിന്റെ ഹൃദയത്തില്‍ ഇടംനേടിയ അഡ്വ. കെ.യു ജനീഷ് കുമാര്‍ രണ്ടാം അങ്കത്തിനായി വോട്ടഭ്യര്‍ത്ഥിച്ചെത്തിയപ്പോള്‍ നാട് വരവേറ്റത് ഏറെ ആഹ്ലാദത്തോടെ. ആദ്യഘട്ട പ്രചാരണത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ 8 മണിക്കാണ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക്…

കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: തൊടുപുഴയിൽ പി ജെ ജോസഫ്: കടുത്തുരുത്തിയിൽ മോൻസും , ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മത്സരിക്കും

കോട്ടയം : യുഡിഎഫിൽ കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു  നൽകിയ പത്ത് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയിൽ പിജെ ജോസഫും , ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും  മത്സരിക്കും. ഏറ്റുമാനൂർ സീറ്റിൽ അഡ്വ.  പ്രിൻസ്…

മക്കളെ നോക്കാന്‍ – സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് മാജിക് പ്ലാനറ്റില്‍

തിരുവനന്തപുരം:  ഗ്ലോക്കോമാ ദിനാചരണങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തുന്നു.  മാജിക് അക്കാദമി, സ്വസ്തി ഫൗണ്ടേഷന്‍, എസ്.എന്‍ യുണൈറ്റഡ് മിഷന്‍ ഇന്റര്‍നാഷണല്‍, ദിവ്യപ്രഭ ഐ ഹോസ്പിറ്റല്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പ് നാളെ (ഞായര്‍) രാവിലെ 11…

ഐസിറ്റി അക്കാദമിയുടെ അഞ്ചാമത് അന്താരാഷ്ട്ര കോണ്‍ക്ലേവ് ‘ഐസിഎസ്ഇറ്റി2021’ മാര്‍ച്ച് പതിനഞ്ച് പതിനാറ് തിയതികളില്‍

ഐസിറ്റി അക്കാദമിയുടെ അഞ്ചാമത് അന്താരാഷ്ട്ര കോണ്‍ക്ലേവ് ‘ഐസിഎസ്ഇറ്റി2021’ മാര്‍ച്ച് പതിനഞ്ച് പതിനാറ് തിയതികളില്‍ @കോണ്‍ക്ലേവിന്റെ ഉദ്ഘാടനം മുഖ്യാതിഥി സിഎസ്‌ഐആറിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍ എ മഷേല്‍ക്കര്‍ നിര്‍വഹിക്കും@വ്യവസായിക പ്രമുഖര്‍, ഐടി വിദഗ്ദ്ധര്‍ എന്നിവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കും@ കോണ്‍ക്ലേവിനോട് അനുബന്ധിച്ച് ടെക് ഫെസ്റ്റ് ‘ടെക്കാത്ളോണ്‍’ സംഘടിപ്പിക്കും തിരുവനന്തപുരം: കോവിഡ് കാലത്തെ നവ സാധാരണത്തെ ആസ്പദമാക്കി ഐസിറ്റി അക്കാദമി ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ദ്വിദിന കോണ്‍ക്ലേവ് മാര്‍ച്ച് പതിനഞ്ച്, പതിനാറ് തീയതികളില്‍ നടക്കും. വെര്‍ച്വല്‍ മുഖാന്തരം നടക്കുന്ന അഞ്ചാമത് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം സിഎസ്‌ഐആറിന്റെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍ എ മഷേല്‍ക്കര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഡോ. എപിജെ അബ്ദുല്‍ കലാം ടെക്ക്‌നോളജിക്കല്‍ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എം എസ്, ട്രെയില്‍ഹെഡ് അക്കാദമി വൈസ് പ്രസിഡന്റ് വില്ല്യം സിം എന്നിവര്‍ വിശിഷ്ടാതിഥികളാകും. സമ്മേളനത്തില്‍ ഐസിറ്റി അക്കാദമി ചെയര്‍മാന്‍ ഡോ. ടോണി തോമസ് അധ്യക്ഷത വഹിക്കും. പതിനൊന്ന് മണിക്ക് സമാപിക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം വ്യാവസായിക ഐടി രംഗത്തെ പ്രമുഖര്‍ നയിക്കുന്ന ചര്‍ച്ചകളും സമ്മേളനങ്ങളും തുടരും. നൈപുണ്യം, സാങ്കേതിക വിദ്യ, എന്‍ജിനീയറിംഗ് എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള വിഷയങ്ങളാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ക്ലേവില്‍ ചര്‍ച്ചയുടെ ഭാഗമാവുക. കോവിഡാനന്തര കാലഘട്ടത്തിലെ നവ സാധാരണത്തെ അഭിമുഖീകരിച്ച് മുന്നോട്ട് നീങ്ങുന്നതെങ്ങിനെയെന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍ച്ചകള്‍ക്കായി വ്യവസായിക രംഗത്തെ പ്രഗദ്ഭരായ നിരവധി പേരെ ഒരു കുടക്കീഴിലേക്ക് കൊണ്ടു വരികയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യമെന്ന്് ഐസിഎസ്ഇറ്റി 2021ന്റെ കോണ്‍ഫറന്‍സ് ചെയര്‍, ഡോ. മനോജ് എ എസ് അഭിപ്രായപ്പെട്ടു.  കൂടാതെ, നവ സാധാരണത്തിലെ നവീകരണവും സംരംഭകത്വവവും, നവസാധാരണത്തിലെ ജോലി സാധ്യതകള്‍, ജിവിതശൈലികള്‍, നവ സാധാരണത്തില്‍ ബിസിനസ്സ് രംഗത്ത് സാങ്കേതികതയുടെ പങ്ക്, തുടങ്ങിയ വിഷയങ്ങളിലാകും ദ്വദിന കോണ്‍ക്ലേവില്‍ വിദഗ്ദ്ധര്‍ സംസാരിക്കുക. എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റ് രംഗത്തെ വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും, ഗവേഷകര്‍ക്കും വിപുലമായ അവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് കോണ്‍ക്ലേവ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ മുഖാന്തരം നടക്കുന്ന കോണ്‍ക്ലേവില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമുള്ള 800ല്‍ പരം വിദ്യാര്‍ഥികളും ഗവേഷകരും അധ്യാപകരും പങ്കെടുക്കുമെന്നാണ് അധികൃതര്‍ ഉറ്റുനോക്കുന്നത്. വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ടെക്‌നോളജി അധിഷ്ഠിത വിഷയത്തെ ആസ്പദമാക്കിയുള്ള പേപ്പര്‍ അവതരണവും ഉണ്ടായിരിക്കും. ഉദ്ഘാടന ദിവസം യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം ഓപ്പറേഷന്‍സ് മാനേജരായ മുരളി തുമ്മാരുക്കുടി നയിക്കുന്ന, ‘നവ സാധാരണ കാലത്തെ ദുരന്തനിവാരണം’ എന്ന വിഷയം ആസ്പദമാക്കിയുള്ള സമ്മേളനവും, രണ്ടാം ദിവസം യുഎഈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സിഇഓയും ചെയര്‍മാനും കൂടിയായ ഡോ സോഹന്‍ റോയ് നയിക്കുന്ന പ്രത്യേക ചര്‍ച്ചയും, ദ്വിദിന കോണ്‍ക്ലേവിന്റെ പ്രധാന ആകര്‍ഷണമാണ്.  വിദ്യാര്‍ഥികളുടെ സാങ്കേതിക നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സജ്ജമാക്കിയിട്ടുള്ള ടെക്കാത്‌ളോണും കോണ്‍ക്ലേവിന്റെ ഭാഗമാണ്. പതിനാറാം തിയതി നടക്കുന്ന സമാപന ചടങ്ങില്‍ ടെക്കാത്‌ളോണിലും പേപ്പര്‍ അവതരണത്തിലും മികച്ച പ്രകടനം പുറത്തെടുത്തവരെ പ്രഖ്യാപിക്കും. ധനകാര്യ വകുപ്പ് മന്ത്രി തോമസ്സ് ഐസക്ക് മുഖ്യാതിഥിയായെത്തുന്ന സമാപന സമ്മേളനത്തില്‍, കെ ഡിസ്‌കിന്റെ ചെയര്‍മാന്‍ ഡോ. കെ എം അബ്രഹാം, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, ജിടെക്ക് സെക്രട്ടറി ബിനു ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ ഐസിറ്റിഎകെ ബോര്‍ഡ് അംഗം ദിനേശ് തമ്പി അധ്യക്ഷത വഹിക്കും. ദ്വിദിന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നതിനായി ചുവടെ കൊടുത്തിട്ടുള്ള ലിങ്കില്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. https://icset2021.nowvirtual.live/Register/

പൂക്കളും കിളികളും ദേവരാഗ സന്ധ്യ മാർച്ച് 13 വൈകുന്നേരം ആറിന്.

മലയാളത്തിൻ്റെ മഹാസംഗീതജ്ഞനായ ദേവരാജൻ മാസ്റ്ററുടെ പതിനഞ്ചാം ഓർമ്മ ദിനമാണ് ഈ വരുന്ന മാർച്ച് 14 ന് .കഴിഞ്ഞ കാലങ്ങളിലെ പോലെ ദേവരാജൻമാസ്റ്റർ ഫൗണ്ടേഷൻ ഈ വരുന്ന മാർച്ച് 13ന് വൈകുന്നേരം 6ന് മാനവീയം വീഥിയിലെ ദേവരാജൻ സ്ക്വയറിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തും.…

പരീക്ഷാ മാറ്റം വഞ്ചനാപരം:കെ പി എസ് ടി എ

മലപ്പുറം: മോഡല്‍ പരീക്ഷകള്‍ നടത്തി വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സാഹചര്യത്തില്‍ തീര്‍ത്തും രാഷ്ടീയ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി എസ്്എ്‌സ് എല്‍ സി / പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ച നടപടി കേരളത്തിലെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വഞ്ചിച്ചതിന് തുല്യമാണെന്ന് കെ പി എസ്…

തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകർ ഇനി നിങ്ങളുടെ വാഹനങ്ങളും പരിശോധി ച്ചേക്കാം, യാത്രവേളയിൽ അൻപതിനായിരം രൂപക്ക് മുകളിൽ കൈവശം വച്ചിരിക്കുന്നവർ വ്യക്തമായ രേഖകൾ കരുതുക.

തിരുവനന്തപുരം: അന്‍പതിനായിരം രൂപയും അതിന് മുകളിലുമുള്ള തുകയും അത്രയും മൂല്യമുള്ള സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും വാഹനങ്ങളില്‍ കൊണ്ടുപോകുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ കൊണ്ടുപോകുന്ന പണത്തിനും സ്വര്‍ണത്തിനും മറ്റു വിലപിടിപ്പുള്ള…

ലഘുചിത്രങ്ങൾ സിനിമയുടെ വളർച്ചയിൽ നിർണായകം: ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം : ലഘു ചിത്രങ്ങൾ സിനിമയുടെ വളർച്ചയ്ക്ക് നല്ല വളമായിട്ടുണ്ടെന്ന്  കവിയും ഗാനരചയിതാവും സംവിധായകനുമായ  ശ്രീകുമാരൻതമ്പി അഭിപ്രായപ്പെട്ടു. കോണ്ടാക്ട്  സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ  തൈക്കാട്  ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ ആർക്കും സംവിധാനം ചെയ്യാവുന്ന തരത്തിൽ…

സ്മരിപ്പിൻ ഭാരതീയരെ’ ഡോക്യുമെന്ററി പ്രദർശന ഉദ്ഘാടനം

2022-ൽ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം പിറന്നാളിന് മുന്നോടിയായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കും തുടക്കമിട്ട് ഒരുക്കിയ ‘സ്മരിപ്പിൻ ഭാരതീയരെ’ എന്ന ഡോക്യുമെന്ററിയുടെ സംസ്ഥാനതല പ്രദർശനത്തിനും ഉദ്ഘാടനം  കുണ്ടറയിൽ വച്ച് ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ…