ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും വിപണനവും; 13 പേര്‍ അറസ്റ്റില്‍

നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കാന്‍ ന്യൂമാഹി സ്റ്റേഷന്‍ പരിധിയില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഒട്ടേറെപേരാണ് പോലീസ് അറസ്റ്റിലായത്.ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് തന്നെ ലഹരി ഉല്‍പ്പന്നങ്ങളുമായി എട്ടുപേരെ അറസ്റ്റ് ചെയ്തു. കെ. അക്ഷയ്,പി. ഫയസ്, പി. വൈശാഖ്, കെ. അര്‍ഷിന്‍, എം.സഞ്ചേഷ്,…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി

2021 വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25വരെനീട്ടി. 2021 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ സെന്‍സര്‍ചെയ്ത കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, കഥാചിത്രങ്ങള്‍, 2021-ല്‍ പ്രസാധനംചെയ്ത ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്രസംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് ചലച്ചിത്ര…

സ്വര്‍ണകടത്ത് കേസ് ;സ്വപ്ന സുരേഷ് വീണ്ടും ഹാജരാവണമെന്ന് എന്‍ഫോഴ്സ്മെന്റ്

സ്വര്‍ണകടത്ത് കേസിലെ പ്രധാന വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കാന്‍ തയ്യാറായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച രേഖകളുമായി ഇന്ന് രാവിലെ 11 മണിക്ക്ഹാജരാവണം. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിട്ടതിലാണ് വീണ്ടും മൊഴിയെടുക്കുന്നത്.മുഖ്യമന്ത്രിയുടെ…

യുവതിയെ കുത്തികൊന്ന വ്യക്തിയുടെ ദൃശ്യം ലഭിച്ചു ;പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ്

യുവതിയെ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിലെ പ്രതിയുടേതെന്ന് സംശയമുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതി ആരാണെന്ന് തിരിച്ചറിഞ്ഞതായും ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. കുറവന്‍കോണം ടാബ്സ് ഗ്രീന്‍ടെക് അഗ്രി ക്ലിനിക് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന വിനീത വിജയനാണ്(38) കൊല്ലപ്പെട്ടത്. സംസ്ഥാനത്ത്…

രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞു

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അവസാനഘട്ടത്തിലെന്ന് സൂചനകള്‍. പ്രതിദിന കേസുകള്‍ 80,000 ത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 83,876 പുതിയ കേസുകള്‍. ചികിത്സയില്‍ ഉള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി.രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണം 170…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 92 പൈസ വര്‍ദ്ധിപ്പിക്കും. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് മുന്‍പ് കെ.എസ്.ഇ. ബി ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് 92…

മഞ്ഞു വീഴ്ച;ഏഴ് സൈനികരെ കാണാതായി

അരുണാചല്‍ പ്രദേശില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഏഴ് സൈനികരെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യോമമാര്‍ഗം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.കമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്.

ജെ.എന്‍.യു വൈസ് ചാന്‍സലറായി ശാന്തിശ്രീ പണ്ഡിറ്റ്‌നെ നിയമിച്ചു

ജാവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ പണ്ഡിറ്റിനെ നിയമിച്ചു. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയമാണ് ഇവരെ നിയമിച്ചത്.ശാന്തിശ്രീ പണ്ഡിറ്റിനെ ജെ. എന്‍.യു വൈസ് ചാന്‍സലറായി അഞ്ച് വര്‍ഷത്തേക്ക് നിയമിക്കുന്നതിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ…

ഹിജാബ് വിവാദം : വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറിയിലിരുത്തി

കര്‍ണാടക കുന്ദാപൂരിലെ ഗവണ്മെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പ്രേത്യേക ക്ലാസ്സ്മുറികളില്‍ ഇരുത്തി.പരീക്ഷ അടുത്തിരിക്കെ ക്ലാസില്‍ കയറാന്‍ അനുവദിക്കണമെന്ന് പ്രിന്‍സിപ്പലിനോട് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗേറ്റിനു പുറത്തെ തിരക്ക് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് കോളേജ് അധികൃതരുടെ…

വാവ സുരേഷ് ആശുപത്രി വിട്ടു

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷ് ഏഴ് ദിവസത്തിനു ശേഷം ആശുപത്രി വിട്ടു.കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പത് അംഗ സംഘത്തിന്റെ വിദഗ്ധ ചികിത്സക്കൊടുവിലാണ് വാവ സുരേഷ് ഡിചാര്‍ജ് ആയത്.തനിക്ക് ഇതുവരെ ഉള്ളതില്‍ മികച്ച ചികിത്സ നല്‍കിയത് കോട്ടയം മെഡിക്കല്‍…