പാലക്കാട് മലമ്ബുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെത്തുന്നു. രക്ഷാദൗത്യ സംഘം ബാബുവിന് അടുത്തെത്തി വെള്ളവും ഭക്ഷണവും നല്‍കി. മലയിടുക്കില്‍ കുടുങ്ങിയതിന് നാല്‍പ്പത് മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞത്.ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് മലകയറിയത്.…
Author: News Desk
ലോകത്തിലെ ഏറ്റവും വലിയ മത്സ്യം വിഴിഞ്ഞം കരയ്ക്കടിഞ്ഞു
ലോകത്തിലെ ഏറ്റവും വലിയ മത്സ്യയിനം വിഴിഞ്ഞത്തെ കൊച്ചുതുറയില്‍ കരയ്ക്കടിഞ്ഞു.കടലിന്റെ അടിത്തട്ടില്‍കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില്‍ വലയില്‍പ്പെട്ടതാകമെന്നാണ് കരുതുന്നത്. തൊലിപ്പുറത്ത് വെള്ള പുള്ളികളുള്ള ഈ വെള്ളുടുമ്ബ് സ്രാവ് ഒട്ടുംതന്നെ അപകടകാരിയല്ല. തിമിംഗലം സ്രാവ് എന്നും ഇതിനെ വിളിക്കുന്നു. സൂര്യപ്രകാശം ഇഷ്ടമില്ലാത്തതിനാല്‍ കടലിന്റെ അടിത്തടില്‍…
സംസ്ഥാനത്തെ ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു
കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.എന്നാല്‍ ആശുപത്രിയില്‍ വരുന്ന കോവിഡ് ബാധിതരുടെ കണക്കുനോക്കി ജില്ലാതലത്തിലുള്ള വര്‍ഗീകരണം തുടരും. ഈ മാസം 28 മുതല്‍ ക്ലാസ്സുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ച് സ്‌കൂളുകള്‍…
ആധാര്‍ ഇല്ലെങ്കിലും വാക്സിന്‍ സ്വീകരിക്കാം:സുപ്രീം കോടതി
കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ ആധാര്‍ നിര്‍ബന്ധം ആക്കേണ്ടതില്ലെന്ന കേന്ദ്ര നയം അധികൃതര്‍ നടപ്പിലാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മഹാരാഷ്ട്രയില്‍ വാക്സിന്‍ കേന്ദ്രത്തില്‍ ആധാര്‍ ചോദിച്ചത് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് തീര്‍പ്പാക്കിയത്.
കെ റെയില്‍ ഭാവിയില്‍ റെയില്‍വേ വികസനത്തെ ബാധിക്കുമെന്ന് അശ്വിനി വൈഷ്ണവ്
സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതി ഭാവിയില്‍ റെയില്‍വേ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.പദ്ധതിയുടെ കടബാധ്യത റെയില്‍വേയ്ക്ക് വരാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റെയില്‍വേ പാതയ്ക്ക് സമാനമായി സില്‍വര്‍ ലൈന്‍ കടന്നു പോകുമ്പോള്‍ ഭാവിയില്‍…
ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ് രംഗത്തുവന്ന യുവതിയുടെ മൊഴിയെടുത്തു
സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ യുവതിയുടെ മൊഴി എടുത്തു. രാവിലെ എളമക്കരയിലെ പോലീസ് സ്റ്റേഷനിലാണ് യുവതി അഭിഭാഷകയ്‌ക്കൊപ്പം എത്തിയത്. യുവതിയുടെ മൊഴിയെടുക്കുവാനായി എറണാകുളത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. 2010ല്‍ എറണാകുളത്തെ പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ…
കോവിഡ് മുക്തരായ ധവാനും ശ്രേയസും ടീമിനൊപ്പം പരിശീലനത്തിനിറങ്ങും
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാവനും ശ്രേയസ് അയ്യരും ചൊവ്വാഴ്ച നടത്തിയ രണ്ടാം കോവിഡ് പരിശോധന ഫലത്തില്‍ കോവിഡ് മുക്തരായി.വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് നടക്കുന്ന പരിശീലനത്തില്‍ ഇരുവരും പങ്കെടുക്കും. എന്നാല്‍ നാളെ നടക്കാന്‍ പോകുന്ന രണ്ടാം ഏകദിനത്തില്‍…
മീഡിയവണ്‍ന്റെ വിലക്ക് തുടരും;കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈകോടതി ശരിവച്ചു
മീഡിയാവണ്‍ന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു. മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച ആഭ്യന്തരമന്ത്രാലയത്തിന്റെ ഫയലുകള്‍ പരിശോധിച്ചാണ് ജസ്റ്റിസ് എന്‍ നഗരേഷ് വിധി പറഞ്ഞത്. സുരക്ഷാ കാരണങ്ങളാലാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം…
തുപ്പല്‍ വിവാദം
അന്തരിച്ച ഭാരതത്തിന്റെ വാനമ്പാടി ലത മങ്കേഷ്‌കരുടെ സംസ്‌കരണ ചടങ്ങുമായി ബന്ധപ്പെട്ട് വന്ന തുപ്പല്‍ വിവാദം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തരംഗം തന്നെയാണ് സൃഷ്ടിച്ചത്.നിങ്ങള്‍ മറന്നു പോയതാണോ? അതോ ഓര്‍ക്കാത്തതാണോ?ഇന്ത്യ ഇന്നും ഒരു മതേതരത്വ രാജ്യമാണ്. മതം കൊണ്ടും ഭാഷവൈവിധ്യംകൊണ്ടും ജീവിതരീതികൊണ്ടും…
ഹിജാബ് നിരോധനം;സ്‌കൂളുകള്‍ക്കുമുന്നില്‍ സംഘര്‍ഷാവസ്ഥ
കര്‍ണാടകയില്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരേയുള്ള ഹരജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കാനിരിക്കെ സ്‌കൂളുകള്‍ക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതാണ് ഹരജി കേള്‍ക്കുക.മുസ്ലിം വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരേ പ്രതിഷേധവുമായി നിരവധി ഹിന്ദു വിദ്യാര്‍ത്ഥികളാണ് എത്തിയിരിക്കുന്നത്.ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളജിലെ ഗെയ്റ്റിനു മുന്നില്‍ കാവി…
