ഹിജാബ് നിരോധനം;സ്‌കൂളുകള്‍ക്കുമുന്നില്‍ സംഘര്‍ഷാവസ്ഥ

കര്‍ണാടകയില്‍ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചതിനെതിരേയുള്ള ഹരജി ഇന്ന് കര്‍ണാടക ഹൈക്കോടതി പരിഗണിക്കാനിരിക്കെ സ്‌കൂളുകള്‍ക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതാണ് ഹരജി കേള്‍ക്കുക.
മുസ്ലിം വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിനെതിരേ പ്രതിഷേധവുമായി നിരവധി ഹിന്ദു വിദ്യാര്‍ത്ഥികളാണ് എത്തിയിരിക്കുന്നത്.
ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളജിലെ ഗെയ്റ്റിനു മുന്നില്‍ കാവി ഷാള്‍ ധരിച്ച വിദ്യാര്‍ത്ഥികള്‍ ബഹളം വയ്ക്കുന്ന വീഡിയോ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ഒരു ഭാഗത്ത് മുസ് ലിം വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നതും വീഡിയോവിലുണ്ട്. ഹിജാബ് ധരിച്ചെത്തിയ ഏതാനും കുട്ടികളെ ഗെയ്റ്റിനു വെളിയിലേക്ക് തള്ളിമാറ്റിയതായി പരാതിയുണ്ട്.സംഘര്‍ഷാവസ്ഥയുണ്ടെങ്കില്‍ ഇടപെടാന്‍ പോലിസ് സന്നാഹവും സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *