രാഹുലിന്റെ പഴയ പ്രസംഗം ട്വീറ്റ് ചെയ്തു കോണ്‍ഗ്രസ്

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുന്നതിനിടെ രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വീറ്റ് ചെയ്തു കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കനത്ത തോല്‍വി നേരിട്ടതിന്റെ ഫലങ്ങള്‍ പുറത്തു വരുന്നതിനിടയിലാണ് കോണ്‍ഗ്രസ് പ്രസംഗം…

അസഹനീയമായ ചൂടില്‍ കേരളം

കേരളത്തില്‍ ദിനംപ്രതി ചൂട് കൂടി വരുന്നു. കേരളത്തിലെ ഏഴ് ജില്ലകളിലാണ് ചൂട് കൂടുതല്‍. കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വേനല്‍ ചൂട് ഉയര്‍ന്ന് നില്‍ക്കുന്നത്. കൊല്ലം,കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലെല്ലാം 36 ഡിഗ്രിക്ക് മുകളിലാണ് ചൂട്…

യുദ്ധം പതിനഞ്ച് നാള്‍ പിന്നിടുമ്പോള്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം പിന്നിടുമ്പോള്‍ കീവ് നഗരത്തിന്റെ 15 മൈല്‍ അടുത്തുവരെ റഷ്യന്‍ സേന എത്തി. ഇനി ഏതു നിമിഷവും യുക്രൈന്‍ പിടിക്കപ്പെടാം. ചെര്‍ണോബിലിനു പുറമെ സപറോഷായ് ആണവനിലയവും റഷ്യയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാവുന്ന അവസ്ഥായാണിപ്പോള്‍.നഗരാതിര്‍ത്തിയിലുള്ള ഇര്‍പിന്‍ നഗരത്തിലെ ജനവാസമേഖലയിലൂടെ ടാങ്കുകള്‍…

മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പ്രശസ്ത മാര്‍ക്‌സിസ്റ്റ് ചിന്തകനും സാഹിത്യ സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു. അമേരിക്കയിലും കാനഡയിലും സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. ന്യൂസ് മാഗസിന്‍ ഫ്രണ്ട്‌ലൈനിന്റെ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായും, വെബ്‌സൈറ്റ് ആയിട്ടുള്ള ന്യൂസ് ക്ലിക്കിന്റെ സീനിയര്‍ ന്യൂസ് അനലിസ് റ്റായും പ്രവര്‍ത്തിച്ചു…

പഞ്ചാബ് പിടിച്ചെടുക്കാന്‍ ഒരുങ്ങി ആം ആദ്മി പാര്‍ട്ടി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുന്നു. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെകോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞാണ് എഎപി ഭരണം ഉറപ്പിക്കാന്‍ പോവുന്നത്.89 സീറ്റില്‍ എഎപിയും 13 സീറ്റില്‍ കോണ്‍ഗ്രസും 5 സീറ്റില്‍ ബിജെപി യും 7 സീറ്റില്‍ ശിരോമണി അകാലിദളുമാണ് ലീഡ് ചെയ്യുന്നത്.117…

രക്ഷപ്പെടാന്‍ സഹായിച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി

യുക്രൈന്‍ റഷ്യ യുദ്ധം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ നിരവധി പേരാണ് അവിടെ നിന്നും പാലായനം ചെയ്യുന്നത്. ഇന്ത്യക്കാരും അല്ലാത്തവരുമായ നിരവധി പേരെ ഇന്ത്യ രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നത് അഭിമാനകരമാണ്. ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് യുക്രൈന്‍ റഷ്യ സങ്കര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തിയ പാകിസ്ഥാന്‍…

ക്രിക്കറ്റ് ലോകത്തിലെ പകരം വയ്ക്കാന്‍ ആവാത്ത ഇതിഹാസം : സര്‍ ജഡേജ

ഷോഹിമ ടി.കെ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസം തന്നെയാണ് ജഡു എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന രവീന്ദ്ര ജഡേജ. നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും ഇടയിലൂടെ സഞ്ചരിച്ച് ജഡേജ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ പകരം വയ്ക്കാന്‍ കഴിയാത്ത ഇതിഹാസം. അച്ഛനും അമ്മയും രണ്ട്…

തിരഞ്ഞെടുപ്പ് ഫലം ; ബിജെപിക്ക് മുന്‍തൂക്കം ലഭിക്കാന്‍ സാധ്യത

സംസ്ഥാനത്ത് അഞ്ചു ജില്ലകളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി മുന്നില്‍ നില്‍ക്കുകയാണ്. ബിജെപി സീറ്റ് നില നൂറ് പിന്നിട്ടപ്പോള്‍ എസ്.പി 40 സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉത്തരാഖണ്ഡിലേക്കും ഗോവയിലേക്കും പഞ്ചാബിലേക്കും…

ലഖിംപുര്‍- ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി മുന്നില്‍

കര്‍ഷക സമരം കൊടുമ്പിരിക്കൊണ്ട ഇടങ്ങളിലെല്ലാം ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍. 62.45 ശതമാനം പേര്‍ ലഖിംപുര്‍- ഖേരിയില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. അവിടെ ആകെയുള്ള 8 മണ്ഡലങ്ങളിലും നിലവില്‍ ബിജെപിയാണ് മുന്നില്‍.കര്‍ഷക സമരത്തിന് ഫലമായ് മോദി സര്‍ക്കാര്‍ കര്‍ഷക നിയമങ്ങളുടെ ബില്ല് പിന്‍വലിച്ചത് ബിജെപിക്ക്…

മാതൃകയാകേണ്ടവര്‍ അധ്യാപകര്‍

വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകര്‍. മാതൃകയായില്ലെങ്കിലും ക്രൂരത കാട്ടാതിരുന്നാല്‍ നല്ലത്. പറഞ്ഞു വരുന്നത് എല്ലാ അധ്യാപകരുടെയും കാര്യമല്ല. ചെറിയൊരു ശതമാനം അധ്യാപകരുടെ കാര്യമാണ്. പഠിക്കുന്നത് എന്തുമായിക്കൊള്ളട്ടെ… പഠിക്കാന്‍ എത്തിക്കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ഥിക്ക് ഗുരു എന്നത് ദൈവ തുല്യമാണ്. എന്നാല്‍ സ്ഥാനത്തിന് നിലക്കാത്തത് ചെയ്യുമ്പോള്‍…