ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റും, എഡ്യൂകേഷന്‍ എക്സ്പോയും ജൂണ്‍ 4-ന് കൊച്ചിയില്‍

കൊച്ചി: സ്‌കോളഷര്‍ഷിപ്പോടു കൂടി വിദേശ വിദ്യാഭ്യാസത്തിന് സഹായമൊരുക്കാന്‍ ആഗോള സര്‍വകലാശാലകളെയും വിദ്യാര്‍ഥികളെയും ബന്ധിപ്പിക്കുന്ന പ്രമുഖ വെബ് പോര്‍ട്ടലായ അഡ്മിഷന്‍സ് ഡയറക്ട് ഡോട്ട് കോം (admissionsdirect.com) സംഘടിപ്പിക്കുന്ന എഡ്യൂകേഷന്‍ എക്സ്പോ (EDEXPO 2022)ഉം, ഗ്ലോബല്‍ സ്‌കോളര്‍ഷിപ്പ് എലിജിബിലിറ്റി ടെസ്റ്റും ജൂണ്‍ 4-ന് കലൂര്‍…

ദളിത് യുവാവിനെ കല്ലും ഇഷ്ടികയും കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊന്നു, സംഭവത്തിന് പിന്നിൽ ഇതരമതത്തിലെ പെൺകുട്ടിയോടുള്ള പ്രണയം

ബം​ഗ്ലൂരു: ഇതര മതത്തിൽപ്പെട്ട പെൺകു‌ട്ടിയെ പ്രണയിച്ചെന്ന് ആരോപിച്ച് ദലിത് യുവാവിനെ ദാരുണമായി കൊലപ്പെടുത്തി. ഭീമന​ഗർ സ്വദേശി വിജയ കാംബ്ലയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു. കല്ലും ഇഷ്ടികയും കത്തിയും ഉപയോ​ഗിച്ച് അതിക്രൂരമായി…

ഹോട്ടലുകളിലെ പഴകിയ എണ്ണയുടെ ഉപയോ​ഗം, കർശന നിലപാ‌ടുമായി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും…

ജൂറിയ്ക്ക് സിനിമ കാണാൻ അവസരം ഉണ്ടാക്കി കാണില്ല; അവാ‍ർഡ് വിവാദത്തിൽ പ്രതികരണവുമായി ഇന്ദ്രൻസ്

പത്തനംതിട്ട: ഹോം എന്ന ചിത്രം അവാ‌‌ർഡ് ജൂറി കണ്ട് കാണില്ലെന്ന് നടൻ ഇന്ദ്രൻസ്. ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല.’ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമയാണ് ഹോം. അവാര്‍ഡ്…

പി എഫ് ഐ റാലിയിലെ മുദ്രാവാക്യം വിളി, എല്ലാം സ്വയം വിളിച്ചത്, അതിൽ തെറ്റില്ലെന്ന് കുട്ടി

കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ റാലിയിലെ വിവാദ മുദ്രാവാക്യം വിളിയിൽ പ്രതികരണവുമായി കുട്ടി. റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്ന് കുട്ടി വ്യക്തമാക്കി. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ‘വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല.…

സി പി എം പാർട്ടി ഫണ്ട്; ​ഗുരുതര പിഴവെന്ന് അന്വേഷണ റിപ്പോർട്ട്

കണ്ണൂർ : പാർട്ടി ഓഫീസ് നിർമിക്കാൻ തുടങ്ങിയ സമ്മാനപദ്ധതിയുടെ പണം കൈകാര്യം ചെയ്തതിൽ ഗുരുതര പിശക് സംഭവിച്ചതായി ഫണ്ട് വിവാദത്തെക്കുറിച്ച് അന്വേഷിച്ച പാർട്ടികമ്മിഷൻ റിപ്പോർട്ട്. രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായഫണ്ട്, സി.പി.എം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് പുനർനിർമിക്കുന്നതിന് നടത്തിയ സമ്മാനപദ്ധതി, നിയമസഭാ…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മനുഷ്യനും പ്രകൃതിയും ഇണങ്ങി ചേരുന്ന കഥ പറഞ്ഞ ആവാസവ്യൂഹം മികച്ച ചിത്രം

അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ആവാസ വ്യൂഹം മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ന്ത് ആര്‍ കെ സംവിധാനം ചെയ്ത ചിത്രം പ്രകൃതിയും മനുഷ്യനും മതവും ശാസ്ത്രവും എല്ലാം ഉള്‍പ്പെടുന്ന ഒരു ആവാസ…

സംസ്ഥാന ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ബിജു മേനോൻ, ജോജു ജോർജ്, നടി രേവതി

തിരുവനന്തപുരം: 52ാമത് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടി രേവതിയാണ്. ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർക്കുള്ള അവാർഡ് പങ്കിട്ടു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 142 ചിത്രങ്ങളാണ് ആകെ പരിഗണിച്ചത്. രണ്ട് സിനിമകൾ ജൂറി…

വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ജാമ്യം, തുടർച്ചയായി കസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്ന് കോടതി

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പി സി ജോർജ് മുൻ എം എൽ എ ആണെന്നതും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം തുടങ്ങിയ…

എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണവുമായി മുന്‍ എം എസ് എഫ് നേതാക്കള്‍

കോഴിക്കോട്: മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ ആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കുഞ്ഞാലിക്കുട്ടിയും ഡോ. കെ ടി ജലീലും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കി എന്ന് ആരോപണവുമായി മുന്‍ എം എസ് എഫ് നേതാക്കള്‍. നേതൃത്വത്തിന്റെ അറിവോടെയാണ് ഈ രഹസ്യകൂടിക്കാഴ്ച നടന്നതെന്നും ഈ വിവരങ്ങള്‍…