‘ആത്മാവിലേക്കുള്ള വെളിച്ചം’ തേടി അന്‍ഫസിന്റെ ‘സോളക്‌സ്’ എന്ന സംരംഭം…

‘സോളക്‌സ് ആത്മാവിലേക്കുള്ള വെളിച്ചം…!’

പേരു പോലെ തന്നെ ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ് ഇതിന്റെ പ്രവര്‍ത്തനങ്ങളും പിറവിക്ക് പിന്നിലുള്ള കഥയും. ഒരു വ്യക്തിയുടെ പരിശ്രമം എന്നതില്‍ നിന്നുപരി ഒരു കൂട്ടം ആളുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലം… അതിലുപരി, ഒരു ഉമ്മയ്ക്ക് തന്റെ മകനോടുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ആഴത്തിലുള്ള പ്രതീകം… അതാണ് ‘സോളക്‌സ്’!!

വൈദിക പഠനത്തിനു വേണ്ടി മദ്രസയില്‍ ചേര്‍ത്ത മകന്റെ വഴി അതല്ലെന്ന് മറ്റാരെക്കാളും എളുപ്പം തിരിച്ചറിഞ്ഞത് അന്‍ഫസിന്റെ ഉമ്മ അയിഷാ ബി ആയിരുന്നു. ശാരീരികമായും മാനസികമായും തന്റെ മകന്‍ ആ മതില്‍ക്കെട്ടിനുള്ളില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ അയിഷാ ബി അന്‍ഫസിനെ കൈപിടിച്ച് നടത്തിയത് സാധ്യതകളുടെയും അവസരങ്ങളുടെയും സ്വപ്‌നങ്ങളുടെയും വലിയ ലോകത്തേക്ക് ആയിരുന്നു. അന്നുമുതല്‍ അന്‍ഫസിന് തന്റെ മുന്നോട്ടുള്ള ഓരോ യാത്രയിലും തുണയായി ഉമ്മ അയിഷാ ബിയും ഉപ്പ റഷിദും ഉണ്ടായിരുന്നു.

ഏതൊരാളെയും പോലെ മികച്ച വരുമാനവും ഉയര്‍ന്ന ജോലിയും തന്നെയായിരുന്നു അന്‍ഫസ് എന്ന ചെറുപ്പക്കാരന്റെയും ലക്ഷ്യം. തുടര്‍ന്ന് കഠിനമായി പരിശ്രമിച്ച് ഉന്നത വിദ്യാഭ്യാസം നേടി അന്‍ഫസ് മര്‍ച്ചന്റ് നേവിയില്‍ ഓഫീസറായി കയറി. 12 വര്‍ഷത്തെ സ്വപ്‌നതുല്യമായ കരിയര്‍ മുന്നോട്ടുപോയപ്പോഴും അദ്ദേഹത്തിന്റെ ചിന്തയും ലക്ഷ്യവും മറ്റൊന്നിലേക്ക് കൂടി വിരല്‍ ചൂണ്ടിയിരുന്നു. മരണം വരെയും ജോലി ചെയ്യുക എന്നതില്‍ നിന്ന് വ്യത്യസ്തമായി ഭാവിയിലേക്ക് എന്തെങ്കിലും ഒരു കരുതല്‍ എന്ന നിലയിലാണ് 2021ല്‍ അന്‍ഫസ് ‘സോളക്‌സ്’ എന്ന കമ്പനിക്ക് ജീവന്‍ നല്‍കുന്നത്. അവിടെയും അന്‍ഫസിന് തുണയും ധൈര്യവുമായി നിന്നത് ഉമ്മ തന്നെയായിരുന്നു.

തന്റെ കുടുംബത്തില്‍ ഒരു ഹോം കെയര്‍ സേവനം ആവശ്യമായി വന്നപ്പോഴാണ് വൈദ്യശാസ്ത്ര രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അന്‍ഫസ് മനസ്സിലാക്കുന്നത്. നിന്നിലൂടെ ഒരുപാട് പേര്‍ക്ക് ജീവിതവും ജീവനും ലഭിക്കും എന്ന ഉമ്മയുടെ വാക്കുകള്‍ കൂടിയായപ്പോള്‍ മുന്നോട്ടുള്ള യാത്രയില്‍ അന്‍ഫസിന് കൂടുതല്‍ കരുത്ത് ലഭിച്ചു. തല്‍ബലമായി ‘സോളക്‌സ് ഹോം കെയര്‍ ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂഷന്‍’ സ്വദേശമായ ചാലക്കുടി കേന്ദ്രീകരിച്ച് 2021ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഹോം കെയര്‍, ഹോം വിസിറ്റ് എന്നീ സേവനങ്ങള്‍ക്കൊപ്പം പാരാമെഡിക്കല്‍ കോഴ്‌സുകള്‍ ആയ ജിഡിഎ, ജിഎന്‍എ,ഫാര്‍മസി, ലാബ് ടെക്‌നീഷ്യന്‍, കെയര്‍ ഗീവര്‍ സേവനങ്ങളും സോളക്‌സ് ഹോം കെയര്‍ ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഭാഗമായി ഇവര്‍ നല്‍കിവരുന്നു.

കോവിഡിന് പിന്നാലെ ആരംഭിച്ചത് കൊണ്ട് തന്നെ തുടക്കകാലത്ത് ഒരുപാട് പ്രതിസന്ധികള്‍ സോളക്‌സ് നേരിട്ടിരുന്നു. എങ്കിലും പ്രവര്‍ത്തനത്തിലെ വ്യത്യസ്തതയും കാഴ്ചപ്പാടും വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ സ്ഥാപനത്തെ ജനപ്രിയമാക്കി തീര്‍ത്തു. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും പിന്തുണയ്ക്ക് പുറമേ ഈ സംരംഭങ്ങളുടെ പ്രവര്‍ത്തനത്തിന് അന്‍ഫസിന് സഹായിയായി (മാനേജിങ് ഡയറക്ടര്‍) നില്‍ക്കുന്നത് തൃശ്ശൂര്‍ കാഞ്ഞാണി സ്വദേശിനി മുംതാസ് ആണ്.

മൂന്നു വര്‍ഷമായി വിജയകരമായ പ്രവര്‍ത്തനങ്ങളുമായി സോളക്‌സ് മുന്നേറുമ്പോള്‍ ഇതിന് സമാന്തരമായി ‘സോളക്‌സ് വെല്‍നെസ്’ എന്ന മറ്റൊരു സംരംഭം കൂടി ആരംഭിച്ചിരിക്കുകയാണ് അന്‍ഫസ്. ആയുര്‍വേദ ചികിത്സയും അതോടൊപ്പം മെറ്റേണിറ്റി സേവനങ്ങളും ലഭ്യമാക്കുകയാണ് 2024ല്‍ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. തങ്ങളെ തേടിയെത്തുന്നവര്‍ക്ക് 24 മണിക്കൂറും സേവനം നല്‍കാന്‍ സോളക്‌സിന്റെ ഓരോ സ്ഥാപനങ്ങളും ശ്രമിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 77364 33271

Leave a Reply

Your email address will not be published. Required fields are marked *