അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു:മന്ത്രി എപി മുഹമ്മദ് റിയാസ്

അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു എന്ന് മന്ത്രി എപി മുഹമ്മദ് റിയാസ്. രാജ്യം ഒട്ടേറെ അംഗീകാരങ്ങൾ നൽകി കേരളത്തെ ആദരിച്ചതാണെന്നും പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സം സാരിക്കുകയായിരുന്നു മന്ത്രി.

വിവാദ പ്രസ്താവനയിലൂടെ കേരളത്തെയും കേരളത്തിലെ ജനങ്ങളെയും അമിത് ഷാ അപമാനിക്കുകയാണ് ചെയ്തത്. ഈ രാജ്യവും, രാജ്യത്തെ സർക്കാരും തന്നെ ഒട്ടേറെ അംഗീകാരങ്ങൾ കേരളത്തിന് നൽകി. നമ്മുടെ രാജ്യത്ത് മതസൌഹാർദ്ദത്തിന് മാതൃക കാണിക്കാവുന്ന സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള കേരളത്തെ അപമാനിക്കുക എന്ന് പറഞ്ഞാൽ കേരളത്തിലെ ജനങ്ങളെ അപമാനിക്കലാണെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *