നടൻ ബാലയ്ക്കെതിരായ പരാതിക്കുപിന്നില്‍ ഗൂഢാലോചനയെന്ന് നടന്റെ അഭിഭാഷകയുടെ ആരോപണം. സ്ത്രീത്വത്തെ അപമാനിച്ചു എന്നും, പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നുമടക്കമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. എഫ്ഐആർ പരിശോധിച്ചിരുന്നു. ജാമ്യം ലഭിക്കാനുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ കോടതിയിൽ ഹാജരാക്കേണ്ടി വരും.
41 എ നോട്ടിസ് തന്ന് വിടാനുള്ള കാര്യമേ ഒള്ളൂ. അദ്ദേഹം ചോദ്യം ചെയ്യലിന് സഹകരിക്കുന്ന ആളാണ്. ഇത്തരത്തിലൊരു പരാതി വന്നാൽ പൊലീസ് സ്വാഭാവികമായും നടപടി ക്രമങ്ങൾ ചെയ്യേണ്ടി വരും. വിവാഹമോചിതരായ ശേഷവും തന്റെ കക്ഷിയും മുന്‍ ഭാര്യയും തമ്മില്‍ തുടര്‍ന്ന സോഷ്യല്‍ മീഡിയ തര്‍ക്കങ്ങളാണ് കേസിന് തുടക്കം.
അതേസമയം ബാലയുടെ ആരോഗ്യനില മോശമാണ്. തളർന്ന അവസ്ഥയിലാണുള്ളത്. രാവിലെ തന്നെ മരുന്ന് കഴിക്കേണ്ട സാഹചര്യമുണ്ട്. അദ്ദേഹം കരൾ മാറ്റിവച്ച ഒരു രോഗിയാണ്. പ്രത്യേകതരത്തിലുള്ള ഭക്ഷണ രീതികളാലും മരുന്നിനാലുമാണ് അദ്ദേഹം ജീവിച്ചുവരുന്നത്. പൊലീസിന്റെ ഭാഗത്തുനിന്നും എല്ലാരീതിയിലുമുള്ള സഹകരണമുണ്ട്. ഇത് നിലനിൽക്കുന്ന കേസല്ല എന്നാണ് എന്റെ അറിവിൽ നിന്നും മനസ്സിലാകുന്നത്.
ഒരു ഘട്ടത്തിലും ബാല പരാതിയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇന്നലെ രാത്രി എട്ട് മണിക്കാണ് പരാതി കിട്ടി എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതെന്ന് രേഖകളിൽ നിന്നും മനസ്സിലായി.’’–ബാലയുടെ അഭിഭാഷക പറയുന്നു അതേടാെപ്പം കേസുമായി ബന്ധപ്പെട്ട ഒന്നും സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കരുത് എന്നും പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നും ജാമ്യവസ്ഥയായി കോടതി പറഞ്ഞു.കേസില്‍ ഉള്‍പ്പെട്ടതില്‍ അല്ല മകള്‍ തള്ളിപ്പറഞ്ഞതില്‍ ആണ് തനിക്ക് സങ്കടം എന്ന് ബാല പ്രതികരിച്ചു.

 
                                            