കോൺഗ്രസ് തർക്കങ്ങൾ രമ്യതയിൽ ; നേമത്ത് കെ.മുരളീധരൻ , പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി , കൊല്ലത്ത് ബിന്ദു കൃഷ്ണ

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിലെ തർക്കങ്ങൾ രമ്യതയിലേക്ക്. നേമത്ത് കെ മുരളീധരൻ മത്സരിക്കാൻ സാധ്യത. പുൽപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെന്നുറപ്പിച്ചു. കൊല്ലത്ത് ബിന്ദുകൃഷ്ണയും തൃപ്പൂണിത്തുറയിൽ കെ ബാബുവിനും സ്ഥാനാർഥിത്വം ഉറച്ചു .

നേമത്ത് തീർപ്പുണ്ടാക്കാൻ കെ മുരളീധരനെ ഹൈക്കമാൻഡ് ഇന്ന് ദില്ലിയിലേക്ക് വിളിച്ചിട്ടുണ്ട്.തർക്കങ്ങൾ നിലനിന്നിരുന്ന മറ്റു മണ്ഡലങ്ങളായ വട്ടിയൂർക്കാവിൽ കെ പി അനിൽകുമാറും കുണ്ടയിൽ പി സി വിഷ്ണുനാഥും മത്സരിക്കും.

തർക്കങ്ങൾ തീരാത്ത പട്ടാമ്പിയും നിലമ്പൂരും ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇതുതന്നെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.   നേമം കീഴടക്കാൻ കരുത്തനായ ഒരു നേതാവ് എന്ന തീരുമാനത്തെ തുടർന്നാണ്  എംപിമാർ മത്സരിക്കണ്ട  എന്ന തീരുമാനം മാറ്റി കെ മുരളീധരനെ പരിഗണിച്ചത്. വെല്ലുവിളി ഏറ്റെടുത്തു ഈ  മത്സരത്തിന് താൻ സന്നദ്ധനാണെന്ന് കെ മുരളീധരൻ മുൻപേ അറിയിച്ചിരുന്നു. 

ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള നേതൃത്വത്തിന്റെ ഇടപെടലാണ് കെ ബാബുവിനെ തൃപ്പൂണിത്തുറയിലേക്ക് തിരഞ്ഞെടുത്തത്. മണ്ഡലത്തിൽ തനിക്ക് അനുകൂലമായ വികാരമാണ് ഉയർന്നുകേൾക്കുന്ന അദ്ദേഹം  കൂട്ടിയോജിപ്പിച്ചു. 

അർധരാത്രിയോടെ  നേതൃത്വത്തിൽ നിന്നും കൊല്ലം തനിക്കാണെന്ന അപ്പു ലഭിച്ചുവെന്ന ഡിസിസി അധ്യക്ഷൻ ബിന്ദുകൃഷ്ണയും പ്രതികരിച്ചിട്ടുണ്ട്. ഇലക്ഷൻ രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കെ പ്രചരണം ശക്തമാക്കാനാണ് സ്ഥാനാർഥികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *