ന്യൂഡൽഹി: നുപുർ ശർമയുടെ പ്രസ്താവനയുടെ പേരിൽ ഇന്ത്യ മാപ്പ് പറയേണ്ട ആവശ്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യക്കെതിരെ കഴിഞ്ഞ കുറേ കാലമായി വിമർശനം ഉന്നയ്ക്കുന്ന രാജ്യങ്ങളാണ് ഇപ്പോൾ മാപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഈ രാജ്യങ്ങൾ സ്വീകരിച്ച നിലപാടിനെ കുറിച്ചും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ സമൂഹത്തിന്റെ സമാധാനം ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നതായും ഗവർണർ വ്യക്തമാക്കി. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഗവർണറുടെ പ്രതികരണം. കേരളം മാതൃകാ സംസ്ഥാനമാണ്. പ്രകോപനപരമായി സംസാരിക്കാൻ കുട്ടികളെപ്പോലും പഠിപ്പിക്കുകയാണ്. ഇതിന് പിന്നിൽ ഒരു സംഘം ആസൂത്രിതമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
