പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് സിംഗ് മന് അധികാരമേറ്റു. ഉച്ചയ്ക്ക് 1. 30 നോട് കൂടിയാണ് ഭഗവത് സിംഗ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഭഗവന്ത് ഇക്വിലാബ് സിന്ദാബാദ് വിളിക്കുകയായിരുന്നു.
ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാളും ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി. സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂര്‍വ്വിക ഗ്രാമമായ വര്‍ക്കലയില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സത്യപ്രതിജ്ഞയ്ക്ക് ആയിരക്കണക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരും സാക്ഷിയായിരുന്നു. നാളെ എംഎല്‍എമാര്‍ സത്യ പ്രതിജ്ഞ ചെയ്യുകയും ശനിയാഴ്ച മന്ത്രിമാര്‍ അധികാരമേല്‍ക്കുകയും ചെയ്യും.
മറ്റ് നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ബിജെപി നേതൃത്വം ഉടന്‍ പ്രഖ്യാപിക്കും.
