വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അനുശോചനം അറിയിച്ചു. സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്നു ഹൈദരലി തങ്ങള്‍ എന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സൗഹാര്‍ദ്ദപരമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം കേരള പൊതു മണ്ഡലത്തില്‍ നഷ്ടമാണെന്നും വി മുരളീധരന്‍ പറഞ്ഞു. കുടുംബത്തെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേര്‍ന്നതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *