നിര്‍ദ്ദിഷ്ട റബ്ബര്‍ ആക്ട് കര്‍ഷകരുടെ ഗില്ലറ്റിന്‍ : മാണി സി കാപ്പന്‍

പാലാ: കേന്ദ്ര സര്‍ക്കാര്‍ പുതുതായി അവതരിപ്പിക്കുന്ന റബര്‍ ആക്ടും സ്‌പൈസസ് ആക്ടും കര്‍ഷകര്‍ക്കു ഗില്ലറ്റിനായി മാറുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ പറഞ്ഞു. റബ്ബറിന് വില കൂട്ടി വിറ്റാലും കുറച്ചു വിറ്റാലും ആക്ട് നിലവില്‍ വന്നാല്‍ കര്‍ഷകന് തടവും പിഴയും ശിക്ഷ എന്ന വിചിത്ര നിര്‍ദ്ദേശം കര്‍ഷകരോടുള്ള വെല്ലുവിളിയാണ്. നിര്‍ദ്ദിഷ്ട നിയമം കര്‍ഷകദ്രോഹമാണ്. ആവശ്യമായ ചര്‍ച്ചകള്‍ക്കുപോലും അവസരം നല്‍കാതെ നടപ്പാക്കാനുള്ള നീക്കം ദുരൂഹമാണെന്ന് കാപ്പന്‍ പറഞ്ഞു.

കരടു നിയമം അവ്യക്തമാണ്. കര്‍ഷകര്‍ക്കു കരട് നിയമം വായിച്ചു മനസിലാക്കാന്‍ പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അഭിപ്രായം രേഖപ്പെടുത്താന്‍ ആവശ്യമായ സമയം നല്‍കാതെ ഏകപക്ഷീയമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വന്‍കിടക്കാരെ സംരക്ഷിക്കാന്‍ നിയമം വഴി കര്‍ഷകരെ ദ്രോഹിക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ ഈ നടപടിയില്‍ നിന്നും പിന്‍വാങ്ങണം. നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം റബ്ബര്‍ കര്‍ഷകരുടെ മരണമണി മുഴക്ക ദിനമായിരിക്കുമെന്നും കാപ്പന്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *