ന്യൂഡല്‍ഹി: അകാരണമായി തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. തീവണ്ടി വൈകിയതുകൊണ്ട് വിമാനയാത്ര മുടങ്ങി നഷ്ടമുണ്ടായ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് നടപടി.
തീവണ്ടി വൈകിയെത്തിയതിന്റെ കാരണം വിശദീകരിക്കാന്‍ റെയില്‍വേക്ക് സാധിച്ചില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ പരിധിയില്‍വരുന്ന കാരണങ്ങള്‍കൊണ്ടല്ല വൈകിയതെന്ന് സ്ഥാപിക്കാന്‍ റെയില്‍വേക്ക് സാധിച്ചില്ല. അധികൃതരുടെ കാരുണ്യത്തിന്മേലാകരുത് യാത്രക്കാര്‍. ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേപറ്റൂവെന്നും കോടതി പറഞ്ഞു.
