തിരുവനന്തപുരം: ബജറ്റില്‍ അനുവദിച്ച സാമ്പത്തികസഹായം പൂര്‍ണമായും തീര്‍ന്നതിനാല്‍ കെ.എസ്.ആര്.ടി.സി.യിലെ ശമ്പളവിതരണം മുടങ്ങി. സര്‍ക്കാര്‍ സഹായധനം കിട്ടിയാല്‍മാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നല്കാന് കഴിയൂ. 80 കോടി രൂപയാണ് ശമ്പളത്തിനുവേണ്ടത്. 13-നുശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം.
അധികവരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം വിവിധ കാരണങ്ങളാല്‍ മുടങ്ങി. ദീര്‍ഘദൂര ബസുകള്‍ക്കായുള്ള പ്രത്യേക കമ്പനി തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുകാരണം നടപ്പായില്ല. ടിക്കറ്റേതരവരുമാനം കൂട്ടുന്നതിനായി കെട്ടിടങ്ങള്‍ ബെവ്കോയ്ക്ക് വാടകയ്ക്ക് കൊടുക്കാനുള്ള നീക്കവും വിവാദത്തില്‍ കുടുങ്ങി.
