തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതിയായ സ്ത്രീ നല്കിയ പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ച് സിബിഐ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കൂടാതെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, ഇപ്പോള്‍ ബിജെപി നേതാവായ എപി അബ്ദുള്ള കുട്ടി, എപി അനില്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് എഫ്ഐആര്‍.
തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറിയിരുന്നു. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ്
