രാകേഷ് അസ്താന ഡല്‍ഹി പോലീസ് കമ്മീഷണര്‍

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണറായി രാകേഷ് അസ്താനയെ നിയമിച്ചു. നിലവില്‍ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ആയിരുന്നു അദ്ദേഹം. വിരമിക്കാന്‍ മൂന്നു ദിവസം ബാക്കി നില്‍ക്കേയാണ് പുതിയ നിയമനം. ഗുജറാത്ത് കേഡറില്‍നിന്നുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് രാകേഷ് അസ്താന.

2019 ജനുവരിയില്‍ സിബിഐ സ്പെഷ്യല്‍ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വര്‍മയുമായി കൊമ്പ് കോര്‍ത്തതിനെ തുടര്‍ന്ന് വര്‍മയ്ക്കൊപ്പം സിബിഐയില്‍ നിന്നു പുറത്തുപോയ അസ്താനയെ പിന്നീട് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറലായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് രാകേഷ് അസ്താന.

Leave a Reply

Your email address will not be published. Required fields are marked *