വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കുറവൻകോണം എസ്.പി.ടി.പി.എം യു.പി സ്കൂളിലെ വർണക്കൂടാരം പദ്ധതി വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ.വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രീപ്രൈമറി സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷാകേരളവും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തിരുവനന്തപുരം നോർത്ത് യു.ആർ.സി യുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണക്കൂടാരം പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, ഭാഷാ വികസനം, ഇ-ഇടം, കരകൌശലം, സംഗീതഇടം, കുഞ്ഞരങ്ങ് തുടങ്ങി 13 നേഴ്സറി തീമുകളുടെ അടിസ്ഥാനത്തിലാണ് വർണ്ണക്കൂടാരം ഒരുക്കിയിരിക്കുന്നത്. പാർക്ക്, ഗാർഡനിംഗ്, അത്യാധുനിക സൌകര്യങ്ങളുള്ള ക്ലാസ് മുറികൾ, കളിക്കോപ്പുകൾ തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ സജ്ജീകരിച്ചിരിക്കുന്നത്.
കൗൺസിലർ പി. ശ്യാംകുമാർ, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. ബി നജീബ്, യു.ആർ.സി ട്രെയ്നർമാരായ നിത്യ കെ, ഇസ്മായേൽ ഇ, യു.ആർ.സി കോ-ഓർഡിനേറ്റർ പത്മകുമാരി, സ്കൂൾ പ്രഥമാധ്യാപിക മിനിമോൾ എൻ.എസ്, പി.ടി.എ പ്രസിഡന്റ് എസ് സുരേഷ്, വൈസ് പ്രസിഡന്റ് പ്രജീഷ് ജി, എസ്.എം.സി ചെയർമാൻ ജോർജ്ജ് മാത്യൂ, എം.പി.ടി.എ പ്രസിഡന്റ് സുജിത പ്രശോഭ്, പ്രൈമറി അധ്യാപിക ബീന, വർണക്കൂടാരം കൺവീനർ സ്മിത, കവടിയാർ റെസി.അസോയേഷൻ പ്രതിനിധി ടി.ജെ മാത്യൂ തുടങ്ങിയവർ പങ്കെടുത്തു.
