ശരീരത്തിനും മനസ്സിനും ഇനി റിലാക്‌സേഷന്‍ ആകാം

ലോകത്തിലെ പുരാതന സമ്പ്രദായങ്ങളില്‍ ഒന്നായ ആയുര്‍വേദം, പല കാലഘട്ടത്തിലും അതിന്റേതായ പ്രാധാന്യത്തോടെ തന്നെ നിലനില്‍ക്കുന്നുണ്ട്. തിരക്കേറിയ ജീവിതത്തിന്റെയും മാറിയ ജീവിതശൈലിയുടെയും ഫലമായി, ജീവിതശൈലി രോഗങ്ങളാല്‍ വലയുന്നവരുടെ എണ്ണം കൂടിയതനുസരിച്ച്, ‘സ്പാ’കളുടെ എണ്ണവും വര്‍ദ്ധിച്ചു. ‘സ്‌ട്രെസു’ം ‘സ്‌ട്രെയിനു’ം ഒഴിവാക്കാനുള്ള വിവിധ സുഖചികിത്സ രീതികള്‍ ലഭ്യമാക്കുന്ന സ്പാകള്‍ ഇന്ന് ഹോട്ടല്‍ വ്യവസായത്തിന്റെ മുഖ്യ ആകര്‍ഷണമാണ്.

നമ്മുടെ കേരളം ടൂറിസത്തിന്റെ നാടാണ്. ടൂറിസം ഇന്ന് ആയുര്‍വേദവുമായി ബന്ധപ്പെട്ട് കിടക്കുന്നു. വിദേശരാജ്യങ്ങളില്‍ ഉള്ളവര്‍ പോലും ഇന്ന് കേരളത്തിലേയ്ക്കാണ് ആയുര്‍വേദ ചികിത്സയ്ക്കായി എത്തുന്നത്. അത്തരത്തില്‍ ആയുര്‍വേദത്തിന്റെ നന്മകള്‍ പാശ്ചാത്യലോകത്തിനും ഇഷ്ടമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് വയനാട് സ്ഥിതി ചെയ്യുന്ന ‘തൃഷ ആയുര്‍വേദിക് സ്പാ ആന്‍ഡ് വെല്‍നെസ്സ് സെന്റര്‍’.

തെറാപ്പി മേഖലയില്‍ വര്‍ഷങ്ങളായുള്ള അനുഭവ സമ്പത്തില്‍ നിന്നും രൂപം നല്‍കിയ ‘തൃഷാ ആയുര്‍വേദിക് സ്പാ സെന്ററും’ ‘മൈ ട്രെന്‍ഡ്’ എന്ന ബിസിനസിന്റെയും സ്ഥാപകന്‍ നസീര്‍ ബാബു എന്ന സംരംഭകനാണ്. ആരോഗ്യസംരക്ഷണവും സൗന്ദര്യസംരക്ഷണവും തന്നെയാണ് നസീര്‍ ബാബുവിന്റെ എല്ലാ സംരംഭങ്ങള്‍ക്കും പിന്നിലെ ലക്ഷ്യം.

അര മണിക്കൂര്‍ മുതല്‍ രണ്ടും മൂന്നും മണിക്കൂര്‍ വരെ നീളുന്ന സ്പാ ട്രീറ്റ്‌മെന്റുകളാണ് തൃഷ ആയുര്‍വേദിക് സ്പാ ആന്‍ഡ് വെല്‍നെസ്സ് സെന്ററില്‍ നല്‍കുന്നത്. ശരീരത്തിനൊപ്പം മനസ്സിനും പോസിറ്റീവ് എനര്‍ജിയാണ് ഇതിലുടെ ലഭിക്കുക. ആത്മീയവും ശാരീരികവുമായ വീണ്ടെടുക്കലിനു ശ്രമിക്കുന്ന ആളുകള്‍ക്ക് സ്പാ സെന്ററുകളോടുള്ള ഇഷ്ടവും വര്‍ധിച്ചു വരുന്നു. മൊബൈലും കംപ്യൂട്ടറും ദീര്‍ഘനേരം ഉപയോഗിക്കുന്ന യുവതലമുറയുടെ ജോലികളില്‍ നിന്നും ഒരു പൂര്‍ണ വിശ്രമം എന്ന ആശയത്തിന് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്.

കേരളത്തിലെ എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വിദേശരാജ്യങ്ങളില്‍ കൂടുതല്‍ സ്വീകാര്യതയുള്ള ആരോഗ്യസംരക്ഷണ രീതിയായ സ്പാ തെറാപ്പിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ സ്വീഡിഷ് തെറാപ്പി, സ്‌റ്റോണ്‍ തെറാപ്പി, ലോമി ലോമി തെറാപ്പി, സുജോക് തെറാപ്പി, അരോമ തെറാപ്പി, തായ് മസാജ് തുടങ്ങിയവയാണ് മറ്റ് ആകര്‍ഷണങ്ങള്‍.

‘ആരോഗ്യമുള്ള ജീവിതം’ എന്ന ആശയത്തിനു ഇന്ന് പ്രസക്തി ഏറിയിട്ടുണ്ട്. അത്തരം ജീവിതശൈലിയുടെ ഭാഗമായാണ് സ്പാ സേവന വ്യവസായം വളരുന്നത്. കസ്റ്റമേഴ്‌സിന് നല്‍കുന്ന മികവുറ്റ സേവനങ്ങളും പുതിയ പുതിയ രീതികളുമാണ് ഈ മേഖലയില്‍ പിടിച്ചുനിര്‍ത്തുന്നത്.

മലപ്പുറം, വയനാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പുതുതായി സെന്ററുകള്‍ ആരംഭിച്ചു തൃഷ ജൈത്രയാത്ര തുടരുകയാണ്. തെറാപ്പി മേഖലയിലെ 15 വര്‍ഷത്തെ അനുഭവസമ്പത്താണ് തൃഷ തെറാപ്പി സെന്ററിന്റെ കരുത്ത്. ഫേഷ്യല്‍, സ്‌കിന്‍ കെയര്‍, ക്ലീനിംഗ് തുടങ്ങിയ എല്ലാ തരത്തിലുള്ള തെറാപ്പികളും ഇവിടെ ലഭ്യമാണ്. ആരോഗ്യത്തോടൊപ്പം മനസ്സിനും പുതുജീവനമേകാന്‍ യോഗ, മെഡിറ്റേഷന്‍ പരിശീലനത്തിനും ഇവിടെ സൗകര്യമുണ്ട്.

ഇത്തരം തെറാപ്പി സെന്ററുകള്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് നസീര്‍ ബാബു. അതേസമയം, സ്പാകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വന്നതോടെ, ആകര്‍ഷകമായ തൊഴിലവസരങ്ങള്‍ കൂടിയാണ് ഈ മേഖല പുതുതലമുറയ്ക്ക് നല്‍കുന്നത്. അതുകൊണ്ടുതന്നെ ‘തൃഷ സ്പാ ഇന്‍സ്റ്റിറ്റിയൂട്ട്’ എന്ന സ്ഥാപനവും നസീര്‍ ബാബു നടത്തിവരുന്നുണ്ട്. ബ്യൂട്ടീഷന്‍ കോഴ്‌സ്, യോഗ, അക്യുപഞ്ചര്‍ തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് ഇവിടെ പരിശീലനം നല്‍കുന്നത്. പഠനശേഷം വളരെ പെട്ടെന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാനും സാധിക്കുന്നുണ്ട്.

ആദ്യം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം ആരോഗ്യ സൗന്ദര്യ സംരക്ഷണവുമായി സ്പാ സെന്ററുകള്‍ വ്യാപിച്ചപ്പോള്‍, സംസ്‌കാരങ്ങള്‍ക്കനുസൃതമായി നമ്മുടെ കേരളത്തിലും മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുര്‍വേദ ചികിത്സയ്ക്കായി പ്രത്യേക വെല്‍നസ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് നമ്മുടെ സര്‍ക്കാര്‍ പോലും ഉറപ്പ് നല്‍കിയിട്ടുള്ള കാര്യമാണ്.

കേരളത്തിലുടനീളം ഹെല്‍ത്ത് ക്ലബ്ബുകള്‍ ആരംഭിക്കുക എന്നതാണ് നസീര്‍ ബാബുവിന്റെ അടുത്ത ലക്ഷ്യം. അതായത് ഡാന്‍സ്, യോഗ, ജിംനേഷ്യം തുടങ്ങി ആരോഗ്യവും സൗന്ദര്യ സംരക്ഷണവുമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലുള്ളവരെയും സമന്വയിപ്പിച്ചുള്ള ക്ലബ്ബാണ് നസീര്‍ ബാബുവിന്റെ പുതിയ ആശയം.

Leave a Reply

Your email address will not be published. Required fields are marked *